ഇഷ്ട ദേവന്റെ പേര് പറയാന്‍ പോലും പാടില്ല ജനം ചോദിച്ചോളും സൂപ്പര്‍ താരത്തിന്‍റെ കണ്ണ് നിറഞ്ഞു .തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വരവ് തൃശൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചിരുന്നു. സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗ്‌സ് തന്നെയാണ് കാരണം. എന്നാല്‍ ആ ഡയലോഗ്‌സിനെ തടഞ്ഞിരിക്കുകയാണ് തൃശൂര്‍ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ടി.വി. അനുപമ.
അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ കണ്ഠമിടറിയത്. ഇഷ്ട ദേവന്റെ പേര് പറയാന്‍ പോലും അവകാശമില്ല. വിശ്വാസികളോട് എന്തിനിങ്ങനെ ക്രൂരത കാട്ടുന്നു. ഇത് പറയാമോ എന്തോ. ഇതുപോലും ചോദ്യം ചെയ്യും. ഇതിനെല്ലാം ജനങ്ങള്‍ ചോദിക്കുമെന്നും സുരേഷ് ഗോപി വികാരാധീനനായി പറഞ്ഞു.കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.
അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞത്. ശബരിമല വിഷയം താന്‍ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാല്‍ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ മാസ് ഡയലോഗിനെതിരെയാണ് അനുപമ രംഗത്തെത്തിയത്.തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. പെരുമാറ്റച്ചട്ട ലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.
അടുത്തിടെ സുരേഷ് ഗോപിയ്‌ക്കെതിരെ വ്യാപക പ്രചരണമാണ് വന്നിരുന്നത്. അതേസമയം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് തൃശൂരില്‍ സംജാതമായിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ബി ജെ പി നേതാക്കള്‍ക്കെതിരെ ഗുരുതര പരാതികളാണ് സ്ഥാനാര്‍ത്ഥിക്കുള്ളത്.കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്നാണ് സുരേഷ് ഗോപിയെ ബി ജെ പിയുടെ തൃശൂര്‍ ജില്ലാ നേതൃത്വം വിശേഷിപ്പിക്കുന്നത്. അതിന്റേതായ എല്ലാ പീഡനവും സുരേഷ് ഗോപി അനുഭവിക്കുന്നുണ്ട്