ഞാന്‍ ചെയ്തത് എന്‍റെ പണി !!!ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ല .തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നോട്ടീസ് നല്‍കിയത് തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം മാത്രമാണെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ടി വി അനുപമ. ഇതുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യം തനിക്കില്ലെന്നും അനുപമ പറഞ്ഞു.
കഴിഞ്ഞ ദിവസം ത്യശൂരിലെ എന്‍ ഡി എ മണ്ഡലം കണ്‍വെന്ഷനില്‍ ആയിരുന്നു അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കും എന്ന് സുരേഷ് ഗോപി പറഞ്ഞത്.ശബരി മല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഞാന്‍ ചെയ്തത് എന്‍റെ പണി !!!ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ല :കലക്ടര്‍ അനുപമ .