March 31, 2023

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് സുരേഷ്ഗോപി

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് സുരേഷ്ഗോപി.തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി.ഇപ്പോള്‍ ത്യശൂരില്‍ സംജാതമായിരിക്കുന്നത് അമിത് ഷായെ സമീപിക്കേണ്ട സാഹചര്യമാണ്.ത്യശൂരില്‍ ഉള്ള ബി ജെ പി നേതാക്കള്‍ക്ക് എതിരെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുരുതര പരാതി നിലവില്‍ ഉണ്ട്.

കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാർത്ഥി എന്നാണ് സുരേഷ് ഗോപിയെ ബി ജെ പിയുടെ തൃശൂർ ജില്ലാ നേതൃത്വം വിശേഷിപ്പിക്കുന്നത്. അതിന്റേതായ എല്ലാ പീഡനവും സുരേഷ് ഗോപി അനുഭവിക്കുന്നുണ്ട്.സുരേഷ് ഗോപിക്ക് നോമിനേഷൻ പോലും കൃത്യസമയത്ത് നൽകാനായില്ല. അതിരാവിലെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം തൃശൂരിൽ താമസിക്കുന്ന ഹോട്ടൽ വ്യന്ദാവനത്തിലെത്തി സുരേഷ്ഗോപി കാത്തിരുന്നെങ്കിലും ബിജെ പി നേതാക്കളാരും വന്നില്ല.

അവസാനം ജ്യോത്‌സ്യൻ നിശ്ചയിച്ച സമയത്ത് പത്രിക നൽകാനായില്ല. സുരേഷ് ഗോപി ബിജെപി നേതാക്കളെ ഫോണിൽ വിളിച്ച് ബഹളമുണ്ടാക്കിയതിന് ശേഷമാണ് നേതാക്കളെത്തി പത്രിക നൽകാനായത്.നോമിനേഷൻ കഴിഞ്ഞ് പ്രചരണത്തിന് ഇറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. കൃത്യ സമയത്ത് തയ്യാറായി ഇരിക്കുന്ന സുരേഷി ഗോപി രണ്ട് മണിക്കൂർ വരെ കാത്തിരിക്കാറുണ്ട്. നേതാക്കളെ ഫോണിൽ നിരന്തരം വിളിച്ചാൽ മാത്രമേ വരാറുളളു. തന്നെ വന്നു കാണുന്ന പത്രലേഖകരോട് അദ്ദേഹം തന്റെ അനുഭവങ്ങൾ രഹസ്യമായി പങ്കു വയ്ക്കുന്നുണ്ട്.

സിനിമയിൽ അഭിനയിക്കുന്ന കാലത്തു തന്നെ പൊതു പ്രവർത്തനത്തിൽ താൻ തത്പരനായിരുന്നു എന്നാണ് സുരേഷ്ഗോപി പറയുന്നത് .ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ പാനൂരിലുണ്ടായ കലാപം അമർച്ച ചെയ്യാൻ തന്നെ നിയോഗിച്ചിരുന്നു.സുരേഷ് ഗോപി വലിയ മാനസിക പ്രയാസത്തിലാണ്. അദ്ദേഹത്തിന് സമാധാനത്തോടെ തെരഞ്ഞടുപ്പിനെ നേരിടാനാവാത്ത അവസ്ഥയാണ് ഉള്ളത്.

Leave a Reply

Your email address will not be published.