June 1, 2023

ക്രൂരയല്ല എന്റെ മരുമോള്‍..! പൊട്ടിക്കരഞ്ഞ് തൊടുപുഴയിലെ കുരുന്നിന്റെ മുത്തശ്ശി

ക്രൂരയല്ല എന്റെ മരുമോള്‍..! പൊട്ടിക്കരഞ്ഞ് തൊടുപുഴയിലെ കുരുന്നിന്റെ മുത്തശ്ശി.കേരളത്തിന്റെ മുഴുവന്‍ കണ്ണീരായി മാറിയിരിക്കയാണ് ഇപ്പോള്‍ തൊടുപുഴ ഏഴുവയസുകാരന്‍. അമ്മയുടെ കാമുകന്‍ ക്രൂരമായി അടിച്ചും ചവിട്ടിയും കാലില്‍തൂക്കി അടിച്ചും ഉപദ്രവിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ആ കുരുന്ന്. എല്ലാവരും കുട്ടിയുടെ അമ്മയും ഈ പാതകത്തിന് കൂട്ടുനിന്നതോര്‍ന്ന് ഞെട്ടുമ്പോള്‍ ഉള്ളുനീറ്റുന്ന ഓര്‍മകളുമായി കുഞ്ഞിന്റെ മുത്തശ്ശി പങ്കുവയ്ക്കുന്ന വാക്കുകള്‍ കണ്ണീരായി മാറുകയാണ്.

തന്റെ മരുമകളെ കുറിച്ചും പേരകുട്ടികളെ ഓര്‍ത്തും തിരുവനന്തപുരം സ്വദേശി ആയ ആ മുത്തശിക്ക് കണ്ണുനീര്‍ തോരുന്നില്ല.ഭര്‍ത്താവ് മരിച്ചതില്‍ പിന്നാലെ മരുമകള്‍ അരുണിന് ഒപ്പം പോയപോള്‍ തടഞ്ഞത് വക വെക്കാതെ ആയിരുന്നു പോയത് എന്നാണ് ഈ അമ്മ പറയുന്നത്.ഇവര്‍ ഇപ്പോള്‍ എല്ലാം വിധി എന്ന് ഓര്‍ത്തു സമാധാനിക്കുബോഴും മകന്‍ മരിച്ച സങ്കടം മാറും മുന്പ് ചെറു മകന് സംഭവിച്ച അത്യാഹിതത്തില്‍ നില വിളിക്കാന്‍ മാത്രമേ ഈ മുത്തശിക്ക് കഴിയുന്നുള്ളൂ.

ക്രൂരയല്ല എന്റെ മരുമോള്‍..! പൊട്ടിക്കരഞ്ഞ് തൊടുപുഴയിലെ കുരുന്നിന്റെ മുത്തശ്ശി.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.