പ്രണയാഭ്യർത്ഥന നിരസിച്ചതിന് നാടിനെ നടുക്കി കൊലപാതകം.തൃശൂർ ചിയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.ഇന്ന് രാവിലെയായിരുന്നു സംഭവം. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്‍പസമയം സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
കത്തുന്ന പ്രണയത്തിനു വീണ്ടും ഒരു ഇര പ്രണയാഭ്യർത്ഥന നിരസിച്ചതിന് നാടിനെ നടുക്കി കൊലപാതകം