എന്തുകൊണ്ട് സുരേഷ്‌ഗോപി തൃശ്ശൂരില്‍ ഇറങ്ങി?മലയാളത്തിന്റെ സൂപര്‍ താരം ത്യശൂറിന്റെ മനസ് പിടിക്കാന്‍ എത്തുകയാണ്.കോണ്‍ഗ്രസിന്റെ പ്രതാപനും സി പി ഐയുടെ രാജാജി മാത്യൂ തോമസും ഏറെ പ്രചാരണത്തില്‍ മുന്നേറിയ ത്യശൂര്‍ മണ്ഡലം .ഇവടെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യം ഇല്ലാത്ത സുരേഷ് ഗോപി സ്ഥാനാര്‍ഥി ആകുമ്പോള്‍ ബിജെപി ശക്തമായ ത്രികോണ മത്സരത്തിനാണ് ത്യശൂരില്‍ അരങ്ങു ഒരുക്കുന്നത്.തിരുവനന്തപുരം പത്തനംതിട്ട പാലക്കാടിന് പുറമേ സര്‍വ്വ ശക്തി എടുത്തു ആര്‍ എസ് എസ് സുരേഷ് ഗോപിക്ക് പിന്നില്‍ അണി നിരക്കും.
2014ൽ പിടിച്ചത് ഒരു ലക്ഷത്തിലേറെ വോട്ട്; 2010ലെ തദ്ദേശത്തിൽ ജില്ലയിൽ 48 സീറ്റ് നേടിയ പാർട്ടി 2015ൽ 137 ആയി ഉയർത്തി; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിലും കൂടി കിട്ടിയത് രണ്ടേകാൽ ലക്ഷം വോട്ട്; ശക്തിന്റെ നാട്ടിൽ ഭക്തിയും വിശ്വാസവും ചർച്ച് ആക്ടും ചർച്ചയാക്കി നായരുടേയും ഈഴവരുടേയും ക്രൈസ്തവരുടേയും മനസ്സ് പിടിക്കാൻ സൂപ്പർതാരം; തൃശൂരിൽ സുരേഷ് ഗോപിയെ ഇറക്കി ബിജെപി ഉറപ്പിക്കുന്നത് നാലാമത്തെ ത്രികോണ മത്സരം; പൂരങ്ങളുടെ നാട്ടിൽ ഇനി വെടിക്കെട്ട് പ്രചരണം.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.