March 30, 2023

കോഴിക്കോട് റോഡ് സൈഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട നിലയിൽ

കോഴിക്കോട് റോഡ് സൈഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട നിലയിൽ. അക്രമ സംഭവങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി ട്രാൻസ്ജെന്‍ററുകൾ. കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ ഷാലുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ട്രാൻസ്ജെന്‍ററുകൾ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് സ്വദേശിയായ വൈഗ നടക്കാവ് പൊലീസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിരന്തരം പരാതിയുമായി സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു. സമാനമായ അനുഭവങ്ങളാണ് മറ്റ് ട്രാൻസ്ജെന്‍ററുകൾക്കും പറയാനുള്ളത്.
കോഴിക്കോട് റോഡ് സൈഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട നിലയിൽ.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.