December 6, 2022

തൊടുപുഴയില്‍ അരുണ്‍ ആനന്ദിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി

തൊടുപുഴയില്‍ അരുണ്‍ ആനന്ദിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റില്‍ ആയ മാതാവിന്റെ സുഹൃത്ത് അരുണ്‍ ആനന്ദിനെ ഇന്ന് ഉച്ചക്ക് വീട്ടില്‍ എത്തിച്ചു തെളിവ് എടുപ്പ് നടത്തി.കുംമാര മംഗലതു ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ്‌ ഇന്ന് തെളിവെടുപ്പ് നടത്തിയത്.സംഭവം നടന്ന മുറിയില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയെ ആക്രമിച്ച രീതി അരുണ്‍ വിവരിച്ചു.

തൊഴിച്ചു താഴെ ഇട്ട ശേഷം വീണ്ടും ചവിട്ടി വിധവും തൊഴിച്ച് അലമാരക്ക് അടിയില്‍ ചെന്ന് പെട്ട രീതിയും പിന്നീട് ഇവിടുന്നു കാലില്‍ പിടിച്ചു വലിച്ചപ്പോള്‍ കട്ടിലില്‍ കുട്ടിയുടെ തല ഇടിച്ചു പിളര്‍ന്നതും എല്ലാം അരുണ്‍ പോലീസിനോട് വിശദീകരിച്ചു.അലമാരക്ക് അടിയില്‍ നിന്നും കുട്ടിയുടെ ശരീരം പുറത്തു എടുക്കാന്‍ ആദ്യം കാര്യമായി താന്‍ ബലം പ്രയോഗിച്ചില്ല എന്നും പിന്നീട് ശക്തിയില്‍ വലിച്ചു എടുക്കാന്‍ ശ്രമിച്ചതാണ് കുട്ടിക്ക് ഗുരുതര പരിക്ക് ഉണ്ടാവാന്‍ കാരണം എന്നുമാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്.
തൊടുപുഴയില്‍ അരുണ്‍ ആനന്ദിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി

Leave a Reply

Your email address will not be published.