അരുണ്‍ ആനന്ദനെ കുടുക്കാന്‍ പൊലീസ് ഒരുക്കിയത് കിടിലന്‍ പ്ലാന്‍.7 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി ആയ അരുണ്‍ ആനന്ദിനെ കുടുക്കിയത് തൊടുപുഴ പോലീസിന്‍റെ മികവ് തന്നെയാണ്.കുട്ടിയുടെ പരിക്കിന്റെ ക്രൂരത മനസിലാക്കി ആയിരുന്നു ഇടപെടല്‍.അമ്മയും കാമുകനും കുട്ടിക്ക് പരിക്ക് പറ്റിയതിനെ കുറിച്ച് രണ്ടു കാരണം പറഞ്ഞതാണ് ആശുപത്രി അധിക്യതര്‍ക്ക് സംശയം ഉണ്ടാക്കിയത്.
ലഹരിതലയ്ക്ക് പിടിച്ചാൽ മനുഷ്യമൃഗം; സ്ത്രീകളോടും കുട്ടികളോടും മനുഷ്യത്വമില്ലാത്ത പെരുമാറ്റം; വാഹനത്തിൽ ആയുധവും മദ്യവും എപ്പോഴും സുസജ്ജം; കുട്ടിയെ ആക്രമിച്ചത് കാലിന് പരിക്കേറ്റപ്പോൾ നടക്കാൻ സഹായത്തിനായി വാങ്ങിയ ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് ഉപോയിഗിച്ചും; കുട്ടിയെ മതിലിൽ എടുത്തെറിഞ്ഞും ക്രൂരത; അക്രമിയെ കുടുക്കിയത് മഫ്തിയെ നിയോഗിച്ചുള്ള തൊടുപുഴ പൊലീസിന്റെ രഹസ്യനീക്കം; എടിഎമ്മും ബാങ്ക് പാസ് ബുക്കും കാറിലായതിനാൽ രക്ഷപ്പെടൽ അസാധ്യമായി; അരുൺ ആനന്ദ് കുടുങ്ങിയത് ഇങ്ങനെ
