മകളെ വളയ്ക്കാന്‍ അച്ഛനെ മാനേജര്‍ ആക്കി വളയാത്ത മകള്‍ ശരവണന്‍ മുതലാളിയെ ഇരുബ്ബഴിക്കുള്ളില്‍ ആക്കി .ആവര്‍ത്തിച്ചു ഉള്ള അപേക്ഷകള്‍ക്കും ചെവി കൊടുക്കാതെ തന്റെ കണ്ണുടക്കിയ യുവതിയെ സ്വന്തമാക്കാന്‍ നടത്തിയ പോരാട്ടത്തിനു ഒടുവില്‍ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായിക്ക് നഷ്ടം ആയത് ഒരു ബിസിനസ് സാമ്രാജ്യം.കുടുംബവും സമാധാനവും നഷ്ടം ആകുന്നു.
അച്ഛനെ മാനേജറാക്കി മലേഷ്യയ്ക്ക് അയച്ചത് 20കാരി മകളെ വളച്ചെടുക്കാന്‍; അനുജന്റെ ട്യൂഷന്‍ ടീച്ചറുമായുള്ള പ്രണയം രജിസ്റ്റര്‍ മാരീജിലെത്തിയിട്ടും മുതലാളി പിന്മാറിയില്ല; മകളേയും ഭര്‍ത്താവിനേയും വീട്ടില്‍ കയറ്റില്ലെന്ന നിലപാട് അച്ഛനെടുക്കാന്‍ കാരണവും ‘അണ്ണാച്ചി’യുടെ കുബുദ്ധി; ശാന്തുകമാറിനെ റെയില്‍വേ ട്രാക്കില്‍ തള്ളി മന്ത്രവാദത്തിലൂടെ യുവതിയെ സ്വന്താക്കാനുള്ള ശ്രമവും പൊളിഞ്ഞു; പിന്നെ പ്രതികാരമായി കൊലപാതകം; ശരവണ ഭവന്‍ ഹോട്ടലുടമയെ കുടുക്കിയത് ജീവജ്യോതിയുടെ ഉറച്ച മനസ്സ്; പ്രതികാരത്തിന്റെ കഥ ഇങ്ങനെ
