November 29, 2022

ഫീസ്‌ അടച്ചില്ല രണ്ട് കുരുന്നുകളെ പൊള്ളുന്ന ചൂടില്‍ നിര്‍ത്തി അതും നമ്മുടെ കേരളത്തില്‍

ഫീസ്‌ അടച്ചില്ല രണ്ട് കുരുന്നുകളെ പൊള്ളുന്ന ചൂടില്‍ നിര്‍ത്തി അതും നമ്മുടെ കേരളത്തില്‍ .കേരളം പൊള്ളുന്ന ചൂടിൽ വെന്തുരുകുമ്പോൾ ആരോഗ്യവകുപ്പടക്കമുള്ളവർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ മനഃസാക്ഷിത്വം ഇല്ലാതെ പിഞ്ച് കുരുന്നുകളെ സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽപരീക്ഷാഹാളിന്‌ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ കണ്ണീച്ചോരയില്ലാത്ത പ്രവൃത്തി..

ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയായിരുന്നു അധികൃതരുടെ ഫീസിനോടുള്ള ആക്രാന്തം പുറത്ത് കാണിച്ചത്. ഇതിനിടയിൽ ഒരു കുട്ടി തലകറങ്ങി വീണു. ഇതേതുടർന്ന് ആലുവ സെറ്റിൽമെന്റ് സ്കൂളിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.. ഇന്നലെ നടന്ന കണക്ക് പരീക്ഷയ്ക്കാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാൻ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

രണ്ടാം ക്ളാസുകാരന് പ്രതിമാസം 570 രൂപ സ്കൂൾ ട്യൂഷൻ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്. ഇന്ന് പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതാണ്. ഇത് ഗൗനിക്കാതെയാണ് പരീക്ഷഹാളിന് പുറത്തുനിർത്തിയത്.

ഫീസ്‌ അടച്ചില്ല രണ്ട് കുരുന്നുകളെ പൊള്ളുന്ന ചൂടില്‍ നിര്‍ത്തി അതും നമ്മുടെ കേരളത്തില്‍ .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.