March 31, 2023

ഓച്ചിറയില്‍ തട്ടികൊണ്ട് പോയ പെണ്‍കുട്ടിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് പ്രതി കുടുങ്ങും

ഓച്ചിറയില്‍ തട്ടികൊണ്ട് പോയ പെണ്‍കുട്ടിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് പ്രതി കുടുങ്ങും.ഓച്ചിറയില്‍ നിന്നും കാണാതായ രാജസ്ഥാന്‍ സ്വദേശിക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല എന്നുള്ള രേഖകള്‍ പുറത്തു.സ്കൂളില്‍ നിന്നുമാണ് ഈ രേഖകള്‍ ലഭിച്ചത്.പെണ്‍കുട്ടിയുടെ സ്കൂള്‍ രേഖയില്‍ 17 9 2001 ആണ്.ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് എതിരെ പോക്സോ വകുപ്പ് നില നില്‍ക്കും.പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും.മാര്‍ച്ച് 18 നു ആയിരുന്നു ഒരു സംഘം പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയതായി പരാതി ലഭിക്കുന്നത്.രാവിലെ പോലീസില്‍ പരാതി നല്‍കി എങ്കിലും പോലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ആയിരുന്നു നാട്ടുകാര്‍ സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കിയത്.

ആ സമയത്ത് ആയിരുന്നു പോലീസ് അന്വേഷണം തുടങ്ങിയത് എന്നുള്ള ആക്ഷേപം നില നില്‍ക്കുന്നു.തട്ടി കൊണ്ട് പോയതായി പരാതിപ്പെട്ടതിന്റെ പത്താം ദിവസമാണ് പെണ്‍കുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയില്‍ നിന്നും കണ്ടെത്തിയത്.തന്നെ റോഷന്‍ തട്ടി കൊണ്ട് പോയത് അല്ല എന്നും സ്വന്തം ഇഷ്ട പ്രകാരം ഇറങ്ങി പോന്നത് ആണെന്നും ആയിരുന്നു പെണ്‍കുട്ടി പറഞ്ഞത്.പെണ്‍കുട്ടി സ്വന്തം ഇഷ്ട പ്രകാരം വന്നത് ആണെന്നും രണ്ടു വര്ഷം ആയി പ്രണയത്തില്‍ ആയിരുന്നു എന്നും മുഖ്യ പ്രതി റോഷന്‍ പറയുന്നു.അതെ സമയം തനിക്ക് 18 വയസ് ആയി എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.തന്റെ പ്രായം തെളിയിക്കാന്‍ ഉള്ള തെളിവ് അച്ഛന്റെ കയ്യില്‍ ഉണ്ട് എന്നും പെണ്‍കുട്ടി പറയുന്നു.

ഓച്ചിറയില്‍ തട്ടികൊണ്ട് പോയ പെണ്‍കുട്ടിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് പ്രതി കുടുങ്ങും

Leave a Reply

Your email address will not be published.