ശബരിമല- സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി.ശബരി മല യുവതി പ്രവേശന വിഷയതില്‍ സര്‍ക്കാരിനു വീണ്ടും സുപ്രിം കോടതിയില്‍ കനത്ത തിരിച്ചടി.പ്രതേകിച്ചു തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് പല തരത്തില്‍ ഉള്ള പ്രശ്നം ഉണ്ടാക്കാവുന്ന പരാമര്‍ശം തന്നെ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നു.ഹൈക്കോടതി ഒരു നിരീക്ഷക സമിതിയെ രൂപീകരിചിരിക്കുന്നു.ഈ നിരീക്ഷക സമിതി സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ഉള്ള സര്‍ക്കാറിന്റെ ശ്രമം ഇല്ലാതെ ആക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണം ഉന്നയിച്ചു കൊണ്ട് ആ നിരീക്ഷണ സമിതി ഇല്ലാതെ ആക്കുന്നതും റിട്ട് ഹര്‍ജി എല്ലാം സുപ്രീം കോടതിയുടെ പരിഗണയിലേക്ക് മാറ്റുന്നതിനും വേണ്ടി ആയിരുന്നു സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നത്.എന്നാല്‍ ഈ അപേക്ഷ സുപ്രീം കോടതി നിരസിക്കുക ആയിരുന്നു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി; നിരീക്ഷണ സമിതിയെ നിയോഗിച്ച കാര്യത്തില്‍ ഇടപെടാനാകില്ല;സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി…