രണ്ട് പെണ്‍കുട്ടികളെ ചൊല്ലി കലഹിച്ച് വീണ്ടും ഇന്ത്യയും പാകിസ്ഥാനും.പുല്‍ വാമയിലെ ഭീകര ആക്രമണത്തിന് ബാലാകൊട്ടില്‍ തിരിച്ചടി നല്‍കിയ ഇന്ത്യന് സൈന്യം അഭിനന്ദു വര്‍ധമന്റെ മോചനത്തിനും മറ്റും അങ്ങനെ പാകിസ്ഥാന് എതിരെ പല വിധത്തില്‍ ഉള്ള വിജയമാണ് ഈയിടെ ഇന്ത്യ നേടിയത്.പാകിസ്ഥാനിലെ ഓരോ സംഭവങ്ങളോടും പ്രതികരിക്കാനാണ് ഇനി ഇന്ത്യയുടെ തീരുമാനം.അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വീഡിയോയിലും ഇന്ത്യ ശക്തമായ ഇടപെടല്‍ നടത്തുകയാണ്.13ഉം 15ഉം വയസ്സുള്ള രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ട് പോയി മതം മാറ്റി നിർബന്ധിച്ച് നിക്കാഹ് നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; വിശദീകരണം ചോദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യത്തിൽ ഇന്ത്യൻ ഇടപെടലെന്ന് പാക് വിദേശകാര്യ മന്ത്രിയും; പാക്കിസ്ഥാനിലെ രണ്ട് ഹിന്ദു പെൺകുട്ടികളുടെ ദുർവിധിയെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക് തർക്കം മൂർച്ഛിക്കുന്നു
