രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനി വയനാട്ടില്‍ എത്തുമോ .വയനാട്ടില്‍ നെഹ്രു കുടുംബത്തില്‍ നിന്ന് സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കാന്‍ എത്തുമ്പോള്‍ പോരാട്ടം കടുപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. അമേഠിയില്‍ രാഹുലിന് എതിരാളിയായി മത്സരിക്കുന്ന സ്മൃതി ഇറാനിയെ വയനാട്ടില്‍ ഇറക്കുന്നതിനെ കുറിച്ചാണ് സജീവമായി ആലോചിക്കുന്നതത്. നിലവില്‍ ബി.ഡി.ജെ.എസിനാണ് വയനാട് നല്‍കിയിരിക്കുന്നത്. എന്നാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് ആദ്യ നീക്കം. ഇക്കാര്യത്തില്‍ സമൃതി ഇറാനിയുടെ അഭിപ്രായം പാര്‍ട്ടി ആരായും. സ്മൃതി ഇറാനി യോജിച്ചില്ലെങ്കില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളെയും പരിഗണിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.