സല്യൂട്ട് ഇന്ത്യന്‍ ആര്‍മി ഒന്നര വയസുകാരന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നത് ഇങ്ങനെ .കഴിഞ്ഞ കുറെ ദിവസം ആയി ഇന്ത്യന്‍ ആര്‍മി ഓരോ ഇന്ത്യക്കാരന്റെയും ജിവിതത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.അത്തരത്തില്‍ ഒരു സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ് ദേശിയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നാട്ടുകാരുടെയും 48 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്ത്തനത്തിന് ഒടുവില്‍ കുഴല്‍ കിണറില്‍ നിന്നും ഒന്നര വയസുകാരനെ രക്ഷിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ഹരിയാനയിലെ ഹിസാരില്‍ ബുധന്‍ വൈകീട്ടാണ് കുട്ടി അപകടത്തില്‍ പെട്ടത്.ഒന്നര വയസുകാരന്‍ ആയ നദീം ഖാന്‍ മറ്റു കുട്ടികളെ കൂടെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു 68 അടി താഴ്ച ഉള്ള കുഴല്‍ കിണറില്‍ വീണത്.സനികരും നാട്ടുകാരും ചേര്‍ന്ന് സംയുക്തം ആയി നടത്തിയ രക്ഷാ പ്രവര്ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്ത് എത്തിക്കുക ആയിരുന്നു.ഇസാന്‍ പോലീസ് അധിക്യതര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
