December 6, 2022

ഓച്ചിറയില്‍ രാജസ്ഥാന്‍ കുടുമ്പം നെരിട്ടത് തുടര്‍ച്ചയായ അതിക്രമങ്ങള്‍

ഓച്ചിറയില്‍ രാജസ്ഥാന്‍ കുടുമ്പം നെരിട്ടത് തുടര്‍ച്ചയായ അതിക്രമങ്ങള്‍.കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് കാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം നാലംഗ സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. പരിസരവാസി റോഷനും സംഘവുമാണ് സംഭവത്തിന് പിന്നിലെന്ന് മതാപിതാക്കള്‍ പറയുന്നു. സിപിഐ ഓച്ചിറ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകനാണ് റോഷന്‍

രാത്രി പത്തരയോടെ മൂന്നു പേര്‍ മുന്‍ വാതില്‍ വഴിയും ഒരാള്‍ പിന്‍ വാതില്‍ വഴിയും അതിക്രമിച്ചു കടക്കുക ആയിരുന്നു.തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ കടിച്ച ശേഷമാണു പെണ്‍കുട്ടിയെ ഇവര്‍ കടത്തി കൊണ്ട് പോയത്.ഒന്നര മാസം മുന്പ് സമാന സംഭവം ഉണ്ടായിരുന്നു.

ഓച്ചിറയില്‍ രാജസ്ഥാന്‍ കുടുംബത്തിനു നേരെ ഉണ്ടായ ആക്രമണം സാക്ഷര കേരളത്തെ നാണം കെടുത്തുന്നതാണ്.നിയമ പാലകര്‍ പോലും വെറും നോക്ക് കുത്തി ആകുന്ന അവസ്ഥ.ഏകദേശം ഒന്നര വര്ഷം ആയി ആ പെണ്‍കുട്ടിയും കുടുംബവും പല തരത്തില്‍ ഉള്ള പീഡനം അനുഭവിക്കുന്നു.ഈ പറഞ്ഞ യുവാക്കള്‍ നേരത്തെയും ഈ കുടുംബത്തിനു നേരെ ആക്രമണം കാട്ടിയിട്ടുണ്ട് എന്ന് നാടുകാര്‍ പറയുന്നു.നേരത്തെ ഇത്തരത്തില്‍ അതിക്രമം നടന്നപ്പോള്‍ കുട്ടികളുടെ മുടി വെട്ടി ആണ്‍കുട്ടികളെ വേഷം ധരിപ്പിച്ചു ആയിരുന്നു പുറത്തു ഇറക്കിയിരുന്നത്.ഈ പെണ്‍കുട്ടിയെ നേരത്തെയും ഇതേ യുവാവ് തട്ടി കൊണ്ട് പോകാന്‍ ശ്രമം നടത്തിയിട്ടുണ്ട്.അന്ന് നാട്ടുകാര്‍ ഇടപെട്ടിട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഓച്ചിറയില്‍ രാജസ്ഥാന്‍ കുടുമ്പം നെരിട്ടത് തുടര്‍ച്ചയായ അതിക്രമങ്ങള്‍.

Leave a Reply

Your email address will not be published.