November 27, 2022

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന് എതിരെ പരാതിയുമായി വീട്ടുകാര്‍

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന് എതിരെ പരാതിയുമായി വീട്ടുകാര്‍ .കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് കാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം നാലംഗ സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. പരിസരവാസി റോഷനും സംഘവുമാണ് സംഭവത്തിന് പിന്നിലെന്ന് മതാപിതാക്കള്‍ പറയുന്നു. സിപിഐ ഓച്ചിറ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകനാണ് റോഷന്‍
രാത്രി പത്തരയോടെ മൂന്നു പേര്‍ മുന്‍ വാതില്‍ വഴിയും ഒരാള്‍ പിന്‍ വാതില്‍ വഴിയും അതിക്രമിച്ചു കടക്കുക ആയിരുന്നു.തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ കടിച്ച ശേഷമാണു പെണ്‍കുട്ടിയെ ഇവര്‍ കടത്തി കൊണ്ട് പോയത്.ഒന്നര മാസം മുന്പ് സമാന സംഭവം ഉണ്ടായിരുന്നു.

അന്ന് തന്നെ പോലീസില്‍ പരാതി നല്‍കി എങ്കിലും പോലീസിന്റെ ഭാഗത്ത്‌ നിന്നും നടപടി ഉണ്ടായില്ല എന്നും ഇവര്‍ പറയുന്നു.ഒരു വര്ഷം മുന്പ് ഇവരുടെ വീട് കുത്തി തുറന്നു 25000 രൂപ മോഷണം നടത്തിയിരുന്നു.അതിനു പിന്നിലും ഇവര്‍ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.ലഹരി വസ്തുവിന് അടിമയും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.തട്ടി കൊണ്ട് പോയ പെണ്‍കുട്ടിക്ക് 13 വയസ് ആണെന്ന് വീട്ടുകാര്‍ പറയുമ്പോള്‍ 16 വയസ് ഉള്ള കുട്ടി ആണെന്ന് വരുത്തി തീര്‍ക്കാനും കേസ് ഒതുക്കി തീര്‍ക്കാനും പോലീസ് ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു.

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന് എതിരെ പരാതിയുമായി വീട്ടുകാര്‍ .

Leave a Reply

Your email address will not be published.