June 1, 2023

ടൂര്‍ പാക്കേജുകള്‍ കയറി നിരങ്ങുന്നു യുവതിയെ തടഞ്ഞ ഭക്തന് പോലീസ് മര്‍ദനം

ടൂര്‍ പാക്കേജുകള്‍ കയറി നിരങ്ങുന്നു യുവതിയെ തടഞ്ഞ ഭക്തന് പോലീസ് മര്‍ദനം .തിരഞ്ഞെടുപ്പ് കാലത്തും ശബരി മലയില്‍ ആചാര ലംഘനം നടത്തുന്നതിന് തീവ്ര ശ്രമം നടക്കുന്നതായി ഉള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതികള്‍ ടൂര്‍ പാകെജ് പേര് പറഞ്ഞു കൊണ്ടാണ് ശബരി മലയിലേക്ക് എത്തുന്നത്.ആന്ദ്രയില്‍ നിന്നും ശബരി മല ദര്‍ശനം നടത്തുന്നതിന് രണ്ടു ദിവസം ആയി തുടര്‍ച്ച ആയി സ്ത്രീകള്‍ എത്തി.ഇന്നലെ എത്തിയ 6 യുവതികള്‍ അടങ്ങുന്ന സംഘത്തെ മരക്കൂട്ടതു വെച്ച് തടഞ്ഞ ശേഷം തിരിച്ചു അയക്കുക ആയിരുന്നു.

ഇന്നലെ ഉച്ചക്കാണ് സംഭവം ഉണ്ടായത്.ടൂര്‍ കബ്ബനി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാവരുടെയും വയസ് അബ്ബതില്‍ കൂടുതല്‍ ആയിട്ടാണ് കാണിച്ചിരുന്നത്.എന്നാല്‍ പ്രായത്തില്‍ സംശയം തോന്നിയ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുവതികള്‍ യഥാര്‍ത്ഥ പ്രായം പറഞ്ഞു.ശബരി മലയില്‍ ഉള്ള പ്രശ്നം പറഞ്ഞു മനസിലാക്കിയതോടെ ഇവര്‍ മടങ്ങി പോവുക ആയിരുന്നു.ഞായറാഴ്ച അര്‍ദ്ധ രാത്രിയും ഇത്തരത്തില്‍ നാല് യുവതികള്‍ എത്തിയിരുന്നു,ഇവരെയും തിരിച് അയച്ചു.

ശബരിമലയിലെ ആചാരലംഘനം ഇപ്പോൾ ടൂർ പാക്കേജുകാർ മുൻകൈ എടുക്കുന്നതും സർക്കാർ ഒത്താശയോടെയോ? 50ൽ താഴെ പറയാമെന്ന് സൂചിപ്പിക്കുന്ന വ്യാജ ഐഡി കാർഡുമായി ഇന്നലെ മരക്കൂട്ടം വരെ എത്തിയത് ആറ് ആന്ധ്ര യുവതികൾ; സംഘർഷം ഉണ്ടാക്കാതെ എല്ലാവരെയും മടക്കി അയച്ച് ഭക്തർ; രാത്രിയിൽ എത്തിയ തമിഴ്‌നാട് സ്വദേശിനിയുടെ രേഖ പരിശോധിച്ചതിനെ ചൊല്ലി തർക്കം; അയ്യപ്പഭക്തൻ പൊലീസ് മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ

Leave a Reply

Your email address will not be published.