കുഞ്ഞുവാവയെ മര്‍ദിച്ചതിലെ പ്രതികാരം കൊലപാതകത്തിലെത്തിച്ചു.അനന്ദു കേസില്‍ പ്രതികളെ പൊക്കിയത് മോട്ടമൂടി ഷാജി കൊലക്കേസിലെ മുഖ്യ പ്രതിയുടെ സഹായത്തോടെ ആയിരുന്നു.മോട്ടമൂടി ഷാജി വധത്തിലെ പ്രധാന പ്രതി കണ്ണന്റെ മകനാണ് ബാലു എന്ന കിരണ്‍ കൃഷ്ണന്‍.കണ്ണന്‍ പക്ഷെ ഇപ്പോള്‍ ഗുണ്ടാ പ്രവര്‍ത്തനത്തില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.പ്രതികളുടെ പട്ടിക നോക്കിയപ്പോള്‍ ഒരാള്‍ കണ്ണന്‍റെ മകന്‍ ആണെന്ന് പോലീസിനു മനസിലായി.തുടര്‍ന്ന് കണ്ണനെ പോലീസ് ഉടന്‍ തന്നെ പൊക്കുക ആയിരുന്നു.കണ്ണനില്‍ നിന്നുമാണ് പ്രതി ആയ ബാലു എവിടെ ഉണ്ട് എന്ന് പോലീസിനു വിവരം ലഭിച്ചത്.പ്രതികളെ കുറിച്ച് കൃഷണ കുമാര്‍ എന്ന കണ്ണന് അറിവ് ഉണ്ടാകാം എന്നുള്ള പോലീസിന്റെ കണക്ക് കൂട്ടലാണ് കരമന കൊലപാതകത്തില്‍ നിര്‍ണ്ണായകം ആയത്.അനന്ദ് കേസിലെ പ്രതികളെ കുടുക്കിയത് ഈ നീക്കമാണ്.ഒളിവിടത് നിന്നും മകനെ പോക്കാന്‍ പോലീസിനു സഹായം നല്‍കിയത് കണ്ണന്‍ ആയിരുന്നു.
മൊട്ടമൂട് ഷാജിയേയും കൂട്ടാളിയേയും റിവർ ഗാർഡനിലെ വീട്ടിൽ വെട്ടിക്കൊന്ന് കരമനയാറ് നീന്തി രക്ഷപ്പെട്ട അച്ഛൻ; വീരകഥകൾ കേട്ട് വളർന്ന മകനെത്തിയതും അതേ വഴിയിൽ; യൂത്ത് കോൺഗ്രസുകാരനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത് കരമനയെ നടുക്കിയ പഴയ കൊലക്കേസിലെ പ്രതിയുടെ മകൻ; കാമുകിക്ക് കൊലപാതക വീഡിയോ അയച്ചും വ്യത്യസ്തനാകാൻ ശ്രമം; അനന്തുവിന്റെ കൊലയാളികളെ കുടുക്കിയത് പഴയ വില്ലൻ കണ്ണനെ കുടുക്കി; ക്രൂര കൊലയ്ക്ക് കാരണം കുഞ്ഞുവാവയെ മർദ്ദിച്ചതിലെ പ്രതികാരം
കുഞ്ഞുവാവയെ മര്‍ദിച്ചതിലെ പ്രതികാരം കൊലപാതകത്തിലെത്തിച്ചു.