March 29, 2023

തിരുവനന്തപുരതെ കൊലപാതകത്തിന് വഴി വെച്ചത് കെ ജി എഫ് സിനിമ!

തിരുവനന്തപുരതെ കൊലപാതകത്തിന് വഴി വെച്ചത് കെ ജി എഫ് സിനിമ!യൂത്ത് കോണ്‍ഗ്രസ് നേതാവ് അനന്തുവിനെ കൊന്നത് സിനിമാ സ്റ്റൈലിലായിരുന്നു. ലഹരിക്ക് അടിമായ സംഘം സൂപ്പര്‍ ഹിറ്റ് സിനിമയായ കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ്) ആരാധകരായിരുന്നു. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് കെജിഎഫ് പറയുന്നത്.

കൊലപാതക സംഘം കെ ജി എഫ് സിനിമയുടെ ആരാധകര്‍ ആയിരുന്നു എന്നും കുറ്റ കൃത്യങ്ങളുടെ ലോകത്ത് സിനിമ നായകരെ പോലെ വളരാന്‍ ആഗ്രഹിച്ചിരുന്നതായി പോലീസ് പറയുന്നു.രൂപത്തിലും സംസാരത്തിലും സിനിമയിലെ നായകനെ അനുകരിക്കാന്‍ ഈ സംഘം ശ്രമിച്ചിരുന്നു.കൂട്ടം ആയി വരുന്നവര്‍ ഗ്യാന്‍സ്ടര്‍ ഒറ്റക്ക് വരുന്നവന്‍ മോണ്സ്റ്റാര്‍ എന്ന ഡയലോഗ് കൊലപാതകം നടത്തുന്നതിനിടെ പ്രതികള്‍ ആവര്‍ത്തിച്ചിരുന്നു.സിനിമയോട് ഉള്ള അമിത താല്പര്യം ആയിരുന്നു ഇതിനു കാരണം എന്നാണ് പോലീസ് പറയുന്നത്.പ്രതികള്‍ക്ക് രാഷ്ടീയ പാര്‍ട്ടിയുമായി അടുപ്പം ഉണ്ട്.എങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അല്ല.ലഹരി മാഫിയയുടെ ഇടപെടലാണ് ഇവരെ അക്രമ വഴിയില്‍ എത്തിച്ചത് എന്നാണു പോലീസ് വിലയിരുത്തല്‍.ഐടി വിദ്യാര്‍ഥി ആയ അനന്ദുവിനെ ചൊവാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് നാല് പേര്‍ ചേര്‍ന്ന് തട്ടി കൊണ്ട് പോയത്.തളി അരിശം മൂട്ടില്‍ നിന്നാണ് തട്ടികൊണ്ട് പോയത്.

തിരുവനന്തപുരതെ കൊലപാതകത്തിന് വഴി വെച്ചത് കെ ജി എഫ് സിനിമ!
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.