പ്രവാസികള്‍ ശ്രദ്ധിക്കുക സൗദിയിൽ മരണം വിതക്കുന്ന വൈറസ് പടരുന്നു .കനത്ത ജാഗ്രത നിര്‍ദേശം നല്‍കി കൊണ്ട് അധിക്യതര്‍.സൌദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കി.കഴിഞ്ഞ ഒരാഴ്ച ക്കിടയില്‍ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു.
രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവിശ്യയില്‍ വാദി അല ദാവാസിര്‍ നിവസികളാണ്.ബുരൈദ കഹ്മീസ്.മുശൈത്ത്.എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 6 വര്‍ഷത്തിനിടെ രാജ്യത്ത് 773 കൊറോണ വൈറസ് ബാധിച്ചു കൊണ്ട് മരിച്ചിട്ടുണ്ട്.2012 മുതലാണ് കൊറോണ വൈറസ് പ്രചരിച്ചു തുടങ്ങിയത്.ലോക ആരോഗ്യ സംഘടനയുടെ കണക്കു അനുസരിച്ച് കഴിഞ്ഞ വര്ഷം നവംബര്‍ വരെ 27 രാജ്യങ്ങളില്‍ ആയി 2274 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു.അതില്‍ 806 പേര് മരിക്കുകയും ചെയ്തു.80 ശതമാനം പേരും സൗദി അറേബ്യയില്‍ ഉള്ളവര്‍ ആയിരുന്നു.ഒരിടവേളക്ക് ശേഷം വീണ്ടും രോഗ ബാധ സ്ഥിരീകരിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അധിക്യതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മുന്നോട്ടു വന്നിരിക്കുന്നത്.