എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട പിന്നെന്ത് വിളിക്കണം 3000 വിദ്യാര്‍ഥിനികള്‍ കയ്യടിച്ച രാഹുലിന്‍റെ മാസ് ഡയലോഗ് .ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെന്നൈ എത്തിയ കോണ്‍ഗ്രസ് അദ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കും വിദ്യാര്‍ഥിനികളെ കയ്യില്‍ എടുക്കുന്നത് ആയിരുന്നു.സ്റ്റെല്ല ബിനീസ് കോളേജിലെ 3000 വിദ്യാര്‍ഥിനികളുമായി ഉള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗം ആയി.തന്നെ സര്‍ എന്ന് വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി എന്നും ഒക്കെ ചോദ്യം ഉന്നയിക്കാന്‍ നിന്ന കുട്ടിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രയാസം നിറഞ്ഞ ചോദ്യങ്ങള്‍ മാത്രം മതി എന്ന് രാഹുല്‍ ഗാന്ധി തുടക്കത്തിലെ പറഞ്ഞതോടെ നിറഞ്ഞ ചിരി ആയിരുന്നു സദസില്‍.റ്റാറ്റ ഇന്സിട്ടിട്യൂഫ് ഫണ്ടമെന്റല്‍ റൈസിന് ഫണ്ട് ഇല്ലാത്ത പ്രശ്നമാണ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇല്‍ ഉള്ള ഒരു കുട്ടി ചോദിച്ചത്.ഇന്ത്യയില്‍ വിദ്യഭ്യാസ മേഖലക്ക് ചിലവഴിക്കുന്ന പണം കുറവ് ആണെന്ന് രാഹുല്‍ മറുപടി നല്‍കി.6% ശതമാനം മാത്രമാണ് ചിലവഴിക്കുന്നത്.വിദ്യഭ്യാസം സ്വതന്ത്രമാക്കണം.വിദ്യഭ്യാസ സ്ഥാപനം വെല്ലുവിളികള്‍ ഏറ്റെടുക്കണം എന്ന് രാഹുല്‍ ഗാന്ധി പറയുന്നു.