June 1, 2023

ഇനി ഒരു യതീഷ് ചന്ദ്രയും തടുക്കില്ല…എത്ര വേണേലും ശരണം വിളി ആകാം

ഇനി ഒരു യതീഷ് ചന്ദ്രയും തടുക്കില്ല…എത്ര വേണേലും ശരണം വിളി ആകാം .എന്തായിരുന്നു കഴിഞ്ഞ ചിട്ടരാതി വിശേഷം മുതല്‍ മണ്ഡലം മകര വിളക്ക് കാലം വരെ ശബരി മലയില്‍ സംഭവിച്ചത്.ഒരു വശത്ത് സര്‍ക്കാരും സീ പി എമ്മും കൂടി സുപ്രിം കോടതി വിധികളുടെ പേര് പറഞ്ഞു കൊണ്ട് യുവതികളെ ഒളിപ്പിച്ചു കടത്താന്‍ പാടുപെടുന്നു.നിലക്കല്‍ മുതല്‍ സന്നിധാനം വരെ യുദ്ധ സമാനം ആയ അന്തരീക്ഷം ആയതിനാല്‍ 15000 ത്തില്‍ അധികം പോലീസിനെ മാറി മാറി നിയോഗിച്ചു.ഇതിനിടെ പോലീസ് അകബ്ബടിയില്‍ യുവതികളെ കയറ്റാന്‍ ഉള്ള ശ്രമം പല തവണ ആയി നടന്നു.

എന്നാല്‍ അതെ നിലയില്‍ തന്നെ ഭക്തരും ഏറ്റെടുത്തപ്പോള്‍ നേരായ മാര്‍ഗത്തില്‍ സ്ത്രീകളെ ശബരി മലയില്‍ സര്‍ക്കാരിന് കയറ്റാന്‍ ആയില്ല.ബിന്ദുവിനേയും കനക ദുര്ഗയെയും രാത്രിയുടെ മറവില്‍ ശബരി മലയില്‍ എത്തിച്ചത് ഏറെ പേര് ദോഷം ഉണ്ടാക്കി.ഇത് കൊണ്ട് തന്നെ ഹര്‍ത്താല്‍ വരെ കേരളത്തില്‍ ഉണ്ടായി.ഇതൊന്നും ജനം മറക്കാത്ത അവസ്ഥക്ക് തിരഞ്ഞെടുപ്പ് എത്തി.ശബരി മല നടയും തുറന്നു.എന്നാല്‍ എല്ലായ്പ്പോഴും ഉള്ള പോലെ ഇത്തവണ നട തുറന്നപ്പോള്‍ ശബരി മലയില്‍ നിരോധനം പ്രതീക്ഷിച്ചതാണ് എന്നാല്‍ ഈ സമയത് ശബരി മലയെ തൊട്ടു കളിച്ചാല്‍ വലിയ വോട്ടു നഷ്ടമാകും എന്ന് സീ പി എമ്മിന് അറിയാം അത് കൊണ്ട് തന്നെ ശബരി മലയെ ശാന്തമാക്കി നിര്‍ത്താനാണ് പോലീസിനു നല്‍കിയ നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
ഇനി ഒരു യതീഷ് ചന്ദ്രയും തടുക്കില്ല…എത്ര വേണേലും ശരണം വിളി ആകാം

Leave a Reply

Your email address will not be published.