കാമുകിയെ കാണാന്‍ വേഷം മാറി കൊച്ചി എയര്‍പോട്ടില്‍ എത്തിയ യുവാവിനെ പൊക്കി നാട്ടുകാര്‍.ജീവന് തുല്യം സ്‌നേഹിക്കുന്ന കാമുകിമാരെ കാണുവാനും സംസാരിക്കാനും പല കാമുകന്മാരും എന്ത് സാഹസത്തിനും മുതിരുന്നവരാണ്. അത്തരില്‍ ഒരു സാഹത്തിന് മുതിര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയില്‍ പെട്ടുപോയ കാമുകന്റെ വിവരമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്നത്. പെട്ടെന്ന് മാത്രമല്ല ആരുമറിയാതെ കാമുകിയെ കാണാന്‍ എത്തിയ കാമുകന്റെ കാര്യം നാട്ടുകാര്‍ മൊത്തം അറിയുകയും ചെയ്‌തോടെ യുവാവ് ചമ്മി നാറുകയും ചെയ്ത സംഭവം ഇപ്പോള്‍ വൈറലാകുകയാണ്.
വിദേശത്ത് പോകുന്നതിനു കുടുംബ അംഗങ്ങളുടെ കൂടെ വീമാന താവളത്തില്‍ എത്തിയ കാമുകിയെ യാത്ര ആക്കാന്‍ എത്തിയ യുവാവ് ആള്‍ മാറാട്ടത്തില്‍ എയര്‍ പോര്‍ട്ട് ഉധ്യോഗസ്ഥരുടെ പിടിയില്‍ ആവുക ആയിരുന്നു.കാമുകിയുടെ വീട്ടുകാരുടെ കണ്ണില്‍ പെടാതെ ഇരിക്കാന്‍ പര്‍ദ അണിഞ്ഞു എത്തിയ യുവാവിനു അത് ഒരു കെണി ആയി മാറുക ആയിരുന്നു.വിദേശത്ത് പോകാന്‍ കുടുംബ അംഗങ്ങളുമായി നെടുബാശ്ശേരി എയര്‍ പൊട്ടില്‍ എത്തിയ കാമുകിയെ കാണാന്‍ കാമുകന്‍ ആണ് ഒടുവില്‍ ആപില്‍ ആയത്.
ത്യശൂര്‍ സ്വദേശിനി 23 കാരിയെ യാത്രയാക്കാന്‍ വേണ്ടിയാണു യുവാവ് വീമാന താവളത്തില്‍ എത്തിയത്.എമിരേറ്റ്സ് വീമാനത്തില്‍ ദുബായില്‍ പോകാന്‍ എത്തിയതാണ് യുവതി.യാത്ര ആക്കാന്‍ യുവതിയുടെ രക്ഷിതാക്കള്‍ ബന്ധുക്കള്‍ എത്തിയിരുന്നു.ഇവര്‍ കാണാതെ ഇരിക്കാന്‍ പര്‍ദ്ദ അണിഞ്ഞതാന് യുവാവിനു വിനയായത്.കാമുകിയെ യാത്ര ആക്കാന്‍ രഹസ്യം ആയി എത്തിയ യുവാവ് കാര്‍ പാര്‍കിംഗ് ഏരിയയില്‍ നിന്നും പര്‍ദ അണിയുന്നത് സമീപം ഉണ്ടായിരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുക ആയിരുന്നു.