പള്ളീലച്ചന്‍ വെഞ്ചരിപ്പിനൊടുവില്‍ ചെയ്ത കണ്ടോ? വീഡിയോ കാണാം.സോഷ്യല്‍മീഡിയയില്‍ പലപ്പോഴും പുരോഹിതന്‍മാരുടെ വ്യത്യസ്ത വീഡിയോകള്‍ വൈറലാകാറുണ്ട്. ഡാന്‍സ് കളിക്കുന്ന അച്ചന്‍മാരെയും പാട്ടു പാടുന്ന അച്ചന്‍മാരെയുമെല്ലാം കുഞ്ഞാടുകള്‍ ഏറ്റെടുത്തിരുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരച്ചന്റെ സ്വിമ്മിങ്ങ് പൂള്‍ വെഞ്ചരിപ്പിന്റെ വീഡിയോ ആണ്. എരുമേലിക്കാരനായ ഫാ. ടോമി എംസിബിസിയാണ് ഈ വീഡിയോയിലെ നായകന്‍. പൂനെയ്ക്ക് സമീപം പാഞ്ചഗണിയിലെ സെന്റ് സേവീയേര്‍സ് സ്‌കൂളിന്റെ സ്വിമ്മിങ്ങ് പൂള്‍ വ്യത്യസ്ത രീതിയില്‍ ഉദ്ഘാടനം ചെയ്താണ് മാനേജന്‍ കൂടിയായ അച്ചന്‍ സ്ഥലത്തെത്തിയവരെയെല്ലാം അമ്പരപ്പിച്ചത്. ഇതുപോലുള്ള വെറൈറ്റി ഉദ്ഘാടനത്തിനും വെഞ്ചരിപ്പിനും അച്ചനെ സമീപിക്കുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ കാണാം.
