മഹാരാഷ്ട്രയിലെ കന്യകയുടെ പ്രസവം ആഘോഷമാക്കി വിദേശ മാധ്യമങ്ങള്‍.മഹാരാഷ്ട്രയില്‍ ഒരു കന്യക കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു എന്ന വാര്‍ത്ത ലോകമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. മുപ്പതുകാരിയായ രേവതി ബോര്‍ഡാവെകര്‍ ആണ് വാര്‍ത്തകളലിലെ താരം. മനുഷ്യസ്പര്‍ശമേറ്റാല്‍ ചുരുങ്ങിപ്പോകുന്ന ലൈംഗികഅവയവമുള്ള യുവതിയുടെ പ്രസവത്തെ അത്യത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
രേവതി ഒരിക്കല്‍ പോലും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.വിവാഹിത ആണെങ്കിലും തന്റെ പ്രതേക ശാരീരിക അവസ്ഥ മൂലം ഭര്‍ത്താവുമായി ഒരിക്കലും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണു രേവതി പറയുന്നത്.
മനുഷ്യ സ്പര്‍ശം ഏറ്റാല്‍ ലൈഗിക അവയവം ചുരുങ്ങി പോകുന്ന വജെനിയസ്മസ് എന്ന ദുരവസ്ഥയാണ് യുവതിയെ ബാധിചിരികുന്നത്.കഴിഞ്ഞ മാസമാണ് ഈ കന്യക ഇവ എന്ന കുഞ്ഞിനു ഐവിഎഫിലൂടെ ജന്മം നല്‍കിയത്.ഐവി എഫിലൂടെ ആണ് ഗര്‍ഭിണി ആയത് എങ്കിലും സ്വഭാവികം ആയി പ്രസവിക്കാന്‍ സാധിച്ചതിനാല്‍ തനിക്ക് അസൂഖത്തെ അതി ജീവിക്കാന്‍ സാധിക്കും എന്ന ആത്മ വിശ്യാസം ഉണ്ട് എന്നും യുവതി വെളിപ്പെടുത്തി.ഏതായാലും കുഞ്ഞു ഉണ്ടായതില്‍ രേവതിയും ഭര്‍ത്താവും വളരെ സന്തോഷത്തിലാണ് 25 വയസില്‍ വിവാഹിത ആയ രേവതി ആദ്യ രാത്രി തന്നെ തന്റെ അവസ്ഥ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു.സ്ത്രീകളില്‍ വളരെ അപൂര്‍വ്വം ആയി മാത്രം കണ്ടു വരുന്ന അവസ്ഥ ആണിത്.എന്നാല്‍ 2018 ഇല്‍ ആദ്യം ഐ വി എഫിന് ശ്രമിക്കുന്നതിന് മുന്പ് സാധാരണമായ രീതിയില്‍ ഗര്‍ഭ ധാരണത്തിന് ശ്രമിച്ചു എങ്കിലും പരാജയപ്പെടുക ആയിരുന്നു.