കോടീശ്വരിയായ മകള്‍ക്ക് പയ്യനെ തേടി അച്ഛന്റെ ലേലംവിളി സുന്ദരിയാണ്…കോടീശ്വരിയാണ്…ഇംഗ്ലീഷും ചൈനീസും തായിയും അറിയാം; സര്‍വോപരി കന്യകയാണ്; തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനവും കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ ലേലത്തിനിറങ്ങി കോടീശ്വരന്‍. തായ്ലണ്ടിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് അപൂര്‍വമായ വാഗ്ദാനങ്ങളുമായാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
26 കാരിയായ തന്റെ മകള്‍ക്ക് ഏറ്റവും അനുയോജ്യന്‍ ആയ വരനെ ലഭിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം മോഹന വന്ഗ്ദാനം നല്‍കി മുന്നോട്ടു വന്നിരിക്കുന്നത്.
തന്റെ മകള്‍ സുന്ദരി ആണെന്നും കോടീശ്വരി ആണെന്നും ഇംഗ്ലീഷ് ചൈനീസ് തായ് ഭാഷ നന്നായി സംസാരിക്കും എന്നും ഇതില്‍ എല്ലാം ഉപരി കന്യക ആണെന്നും ആണ് അദ്ദേഹം പറയുന്നത്.തന്റെ മകളെ കിട്ടുന്ന പയ്യന് രണ്ടു കോടി സ്ത്രീധനവും കോടികളുടെ ബിസിനസില്‍ പങ്കാളിത്തം കൂടി അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.ഇത് എല്ലാം ചൂണ്ടി കണിച്ചു കൊണ്ട് സോഷ്യല്‍ മീടിയയിലാണ് അദ്ദേഹം ലേലവുമായി എത്തിയിരിക്കുന്നത്.മകളെ വിവാഹം കഴിക്കുന്ന ആള്‍ക്ക് തന്റെ ഫാം മൊത്തം ആയി എഴുതി കൊടുക്കും എന്നും അദ്ദേഹം പറയുന്നു.