അമേരിക്ക നൈസ് ആയി ഇന്ത്യയുടെ കാലു വാരി.ഇന്ത്യയും അമേരിക്കയും തമ്മില്‍ സാമാന്യം തെറ്റ് ഇല്ലാത്ത നല്ല ബന്ധത്തില്‍ തന്നെയാണ്.അത് വളരെ വര്‍ഷങ്ങള്‍ ആയി അങ്ങനെ തന്നെയാണ്.അപ്പോഴും അമേരിക്കയുടെ വിരട്ടലുകള്‍ക്ക് മുന്‍പില്‍ ഇന്ത്യ തല കുനിച്ച ചരിത്രം ഇല്ല.പലപ്പോഴും ഇന്ത്യക്ക് മേല്‍ പല തരത്തില്‍ ഉള്ള സാധീനം ചെലുത്താന്‍ അമേരിക്ക ശ്രമിക്കാറുണ്ട്.ഇന്ത്യ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് എല്ലാം തീരുമാനിക്കുന്നതില്‍ അമേരിക്കയുടെ കൈ കടത്തല്‍ പലപ്പോഴും സംഭവിക്കാറുണ്ട്.എന്നാല്‍ അവ ഒന്നും തന്നെ കാര്യമായി വക വെച്ച ചരിത്രം അല്ല ഇന്ത്യയുടേത്.
ഇറാനുമായി ഉള്ള ഇന്ത്യന്‍ ബന്ധത്തെ പോലും അമേരിക്ക നിഷിദ്ധമായി വിമര്‍ശനം നടത്തിയിട്ടുണ്ട്.അപ്പോഴും ഇന്ത്യ ഇറാന്‍ നല്ല ബന്ധത്തില്‍ തുടരുന്നു.ഇന്ത്യ റഷ്യ കരാറിനെ അമേരിക്ക ഈ അടുത്ത കാലത്ത് തന്നെ വിമര്‍ശനം നടത്തിയിരുന്നു.റഷ്യയുടെ പക്കല്‍ നിന്നും ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനെയാണ് അമേരിക്ക എതിര്‍ത്തത്.അതിനെയും ഇന്ത്യ വക വെച്ചില്ല.ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത വ്യാപ്യാര രംഗത്ത് ഇന്ത്യക്ക് ഉള്ള മുന്ഗണന അമേരിക്ക അവസാനിപ്പിക്കുന്നു എന്നുള്ളതാണു.വ്യാപ്യാര രംഗത്ത് ഇന്ത്യയ്ക്ക് നല്‍കിയിരുന്ന മുന്ഗണന അവസാനിപ്പിക്കാന്‍ യു എസ് പ്രസിഡന്റ് ട്രംപ് നിര്‍ദേശം നല്‍കിയതായിട്ടാണ് അറിയാന്‍ കഴിയുന്നത്.