പുല്‍ വാമ ആക്രമണത്തിനു പിന്നാലെ പാക്ക്സിതാണ് എതിരെ നിരവധി ലോക രാജ്യങ്ങളാണ് മുന്നോട്ട് വന്നിട്ടുള്ളത്.അതില്‍ തന്നെ ആദ്യ വിമര്‍ശനം നടത്തിയത് ഓസ്ട്രേലിയ ആയിരുന്നു.പുല്‍ വം ആക്രമണം കഴിഞ്ഞു മണിക്കൂറുകള്‍ക്കകം ഓസ്ട്രേലിയ പ്രതികരിച്ചിരുന്നു.പാകിസ്ഥാന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യണം എന്നായിരുന്നു ഓസ്ട്രേലിയ പറഞ്ഞത്.
തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ സൈനിക മേധാവി ഖ്വാസം സുലൈമാനി. പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഏതെങ്കിലും തീവ്രവാദഗ്രൂപ്പുകളുടെ പക്കല്‍ എത്താനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയിലേതുപോലെ ഇറാനിലും പാകിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം നടത്തുകയാണെന്നും ഖ്വാസം.
