അസ്ഹറിന്റെ മരണവാര്‍ത്ത പാക്കിസ്ഥാന്റെ പുതിയ കെണി ?പുല്‍ വാമ ഭീകര ആക്രമണത്തിന് ഉത്തരവാദിത്യം ഏറ്റ പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് സ്ഥാപകനും കൊടും ഭീകരനും ആയ മസൂദ് അസര്‍ മരിച്ചു എന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പെടുത്താന്‍ ഉള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാ സമിതി ഈ ആഴ്ച പരിഗണിക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഉള്ള പ്രചാരണം.
അസർ മസൂദിന്റെ മരണ വാർത്തകൾ പാക്കിസ്ഥാൻ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതോ? പാക് ചാര സംഘടനയുടെ ജീവനാഡിയായ അസറെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ സാധ്യത മുന്നിൽ കണ്ട് ബോധപൂർവ്വം പാക്കിസ്ഥാൻ ഒരുക്കിയ വ്യാജ പ്രചരണമോ? ഇക്കുറി വീറ്റോ ചെയ്യാൻ ചൈന മടിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എത്തിയ മരണ വാർത്ത വിശ്വസിക്കാതെ ഇന്ത്യ; ജെയ്‌ഷെ മുഹമ്മദിന്റെ തലവനെ കുറിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രം.