ഇന്ത്യയും പാക്ക്സിതാനും ഇടയില്‍ സംഘര്‍ഷം കത്തി നില്‍ക്കുമ്പോള്‍ വന്ന ചോദ്യം ഇന്ത്യയുടെ രണ്ടാമത് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നും ആരെല്ലാം മരിച്ചു എന്നുമാണ്.ഇന്ത്യൻ മിറാഷുകൾ ചീറിപ്പാഞ്ഞുവന്ന് 21 മിനിറ്റുകൊണ്ട് സൃഷ്ടിച്ചത് ജയ്‌ഷെ ഭീകരരുടെ ശവക്കൂമ്പാരം തന്നെ; ഓരോ കെട്ടിടത്തിലും അട്ടിയായി കിടന്ന ചാവേറുകളും ജയ്‌ഷെ ഭീകരരും ഉറക്കത്തിൽ തന്നെ ചാമ്പലായി; റഡാറിൽ ഇന്ത്യൻ വിമാനങ്ങൾ ഇരമ്പുന്നത് അറിഞ്ഞെങ്കിലും തിരിച്ചടിക്കാൻ ഭയന്ന് പാക് വ്യോമസേന; കരസേനയെ അയച്ച് നാട്ടുകാർ എത്തുംമുമ്പ് മൃതദേഹങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കി ശത്രുരാജ്യം; സർജിക്കൽ-2 പരാജയമെന്ന് വരുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന തെളിവുകൾ ഇങ്ങനെ.
