വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറി.ഓരോ ഇന്ത്യനും അഭിമാന പുളകിതന്‍ ആകുന്ന ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണു രാജ്യം ഇപ്പോള്‍ വേദി ആയിരിക്കുന്നത്.അഭിനന്ദു വര്ധ്മാണ് തിരിച്ചു വരവിനുള്ള കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു നിമിഷങ്ങള്‍ മണിക്കൂര്‍ ആയി ഓരോ ഇന്ത്യന്‍ കുടുംബവും അദ്ധേഹത്തിന്റെ തിരിച്ചു വരവിനു ആയുള്ള കാത്തിരിപ്പില്‍ ആയിരുന്നു.
ആ ചരിത്ര നിമിഷം ഇപ്പോള്‍ യാതാര്‍ത്ഥ്യം ആയിരിക്കുന്നു.ദേശിയ പതാക ഉയര്‍ത്തി കൊട്ടും പാട്ടും ആയിട്ടാണ് അദ്ധേഹത്തെ ഇന്ത്യ സ്വീകരിച്ചത്.വളരെ ചരിത്രപരമായ നിമിഷതിനാണ് ഇപ്പോള്‍ ഇന്ത്യ വേദി ആയിരിക്കുന്നത്.
അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി; ആനന്ദാശ്രു പൊഴിച്ച് മാതാപിതാക്കളും കുടുംബവും ;ആഹ്ലാദതിമര്‍പ്പില്‍ ഇന്ത്യ; റെഡ്‌ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം; ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അഭിനന്ദനെ വാഗയില്‍ സ്വീകരിച്ചത്;. ഇന്ത്യന്‍ പതാകഉയര്‍ത്തിപിടിച്ച് ആഘോഷം; ചരിത്രം കുറിച്ച് 2019 മാര്‍ച്ച് .