June 1, 2023

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.3 അടിയിലേക്ക്; സെക്കന്‍ഡില്‍ അണക്കെട്ടിലേക്കെത്തുന്നത് 16,000 ഘനയടി വെള്ളം

കുമളി> മുല്ലപ്പെരിയാര്‍ ജലനിരപ്പ് നാല് മണിയോടെ 137.3 അടിയിലേക്ക് ഉയര്‍ന്നു. രാവിലെ 11 മുതല്‍ 12 വരെ സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് 15,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയിരുന്നത് . ഇപ്പോഴിത് സെക്കന്‍ഡില്‍ 16,000 ആയി ഉയര്‍ന്നിട്ടുണ്ട് . തമിഴ്‌നാടിന് കൊണ്ടുപോകാവുന്ന പരമാവധി വെള്ളം സെക്കന്‍സില്‍ 2400 ഘനയടിയാണ്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടവിട്ട് ശക്തിയായ കാറ്റും വീശുന്നുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 2086 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് തിങ്കളാഴ്ച രാവിലെ ആറിന് 135.30 അടിയായിരുന്നു

ജലനിരപ്പ് 136 അടിക്കു മുകളില്‍ എത്തിയാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടാം.
എന്നാല്‍, ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ മാത്രമേ വെള്ളം തുറന്നുവിടാവൂ എന്നാണു
തമിഴ്‌നാടിന്റെ മുന്‍ നിലപാട്.

മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 142-ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ തമിഴ്‌നാട്. ജലനിരപ്പ് 136 അടിയില്‍ നിന്ന് 142-ലേക്കും തുടര്‍ന്ന് 152-ലേക്കും ഉയര്‍ത്തണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം

Leave a Reply

Your email address will not be published.