ആള്‍ കൂട്ടം വളഞ്ഞപ്പോള്‍ കീഴടങ്ങാതെ ഭാരത് മാതാ കീ ജയ് വിളിച്ച് തോക്ക് എടുത്തു .ഇന്ത്യന്‍ യുദ്ധ വീമാനം പാക് അധിനി വേശ കാശ്മീരില്‍ തകര്‍ന്നു വീഴുന്നവരെ സാക്ഷി ആയവരെ നേരില്‍ കണ്ട് പ്രമുഖ പാക് പത്രം ആയ ഡോണ്‍ തയ്യാര്‍ ആക്കിയ റിപ്പോര്‍ട്ടില്‍ തെളിയുന്നത് ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദ് വര്തമന്റെ അസാമാന്യ ധീരത തന്നെയാണ്.വീമാനം തകര്‍ന്നു വീണതോടെ ആള്‍കൂട്ടം വളഞ്ഞിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതെ തന്റെ കൈ തോക്ക് എടുത്തു പൊരുതുക ആയിരുന്നു എന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കല്ലെറിയുന്ന ചെറുപ്പക്കാരെ അദ്ദേഹം ആകാശത്തേക്ക് വെടി വെച്ചാണ് നിയന്തിച്ചത്.പിസ്റ്റ്ളിന്റെ മുന്‍പില്‍ ജനക്കൂട്ടത്തെ നിര്‍ത്തി അര കിലോമീറ്റര്‍ പിന്നിലോട്ട് ഓടിയ അദ്ദേഹം പിടിക്കും എന്ന് ഉറപ്പ് ആയപ്പോള്‍ കൈ വശം ഉണ്ടായിരുന്ന രേഖകള്‍ ചിലത് വിഴുങ്ങിയതും ചിലത് അരുവിവിയില്‍ ഒഴുക്കി കളയുക ആയിരുന്നു എന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആൾക്കൂട്ടം വളഞ്ഞപ്പോൾ കീഴടങ്ങാൻ കൂട്ടാക്കാതെ തോക്കെടുത്തു; കല്ലെറിയുന്നവരെ നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിവെച്ചു; ഒപ്പം ഭാരത് മാതാ കീ ജയ് വിളിയും; കൈത്തോക്കിന്റെ മുനയിൽ ജനത്തെ നിർത്തി അര കിലോമീറ്റർ പിറകോട്ട് ഓടി; പിടിക്കുമെന്ന് ഉറപ്പായപ്പോൾ രേഖകൾ വിഴുങ്ങിയും അരുവിയിൽ വലിച്ചെറിഞ്ഞും രഹസ്യങ്ങൾ തന്നിലൊതുക്കി; പാക് മണ്ണിലും വൈമാനികൻ നടത്തിയത് അതിശയിപ്പിക്കുന്ന പോരാട്ടം; പാക് പത്രം ഡോൺ വരച്ചുകാട്ടുന്നതും ഇന്ത്യൻ വിങ് കമാൻണ്ടർ അഭിനന്ദന്റെ ധീരത തന്നെ