December 1, 2022

ഇന്ത്യയുടെ ധീര യോദ്ധാവെ ഭയപ്പെടേണ്ട രാജ്യം ഒപ്പമുണ്ട്

പാകിസ്താനില്‍ പ്രവര്‍ത്തിച്ച ഭീകര താവളങ്ങള്‍ ഇന്ത്യന്‍ വ്യോമ സേന ആക്രമിച്ചു തകര്‍ത്തതിന് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന താവളം ലക്ഷ്യമാക്കി പറന്നു വന്ന പാക് വീമാനം തുരതുന്നതിനു ഇടയിലാണ് ഇന്ത്യയ്ക്ക് ഇന്ന് ഒരു മിക് വീമാനം നഷ്ടം ആകുന്നതും അതിന്റെ പൈലറ്റ്‌ ആയ അഭിനന്ദ് പാക് സൈനിക പിടിയില്‍ ആകുന്നതും.ഇന്ത്യയ്ക്ക് വേണ്ടി ധീരമായി പോരാടിയ പൈലറ്റ്‌ ആണ് ഇപ്പോള്‍ പാകിസ്ഥാന്‍ കസ്റ്റടിയില്‍ ആയിരിക്കുന്നത്.ഇന്ത്യന്‍ അതിര്‍ത്തി ലഘിക്കാന് എത്തിയ പാകിസ്ഥാന്ന്റെ മൂന്നു f16 വീമാനങ്ങളെ പൊടുന്നനെ പറന്നുയര്‍ന്ന ഇന്ത്യന്‍ മിഗ് 21 ബൈസന്‍ ജെറ്റ് വീമാനമാണ് പ്രതിരോധിച്ചത്.

ഇന്ത്യന്‍ ആക്രമണം വന്നതോടെ സേനാ താവളങ്ങളിലും ഇന്ത്യന്‍ സൈനിക പോസ്റ്റിലും ബോബിങ്ങിനു എത്തിയ പാക് വീമാനം തിരിച്ചു പറക്കുകയും അവയെ ഇന്ത്യന്‍ മിഗ് വീമാനം പിന്‍ തുടര്‍ന്ന് ആക്രമിക്കുകയും ആയിരുന്നു.അതിനിടെ ഇന്ത്യന്‍ സേനയുടെ വെടിയേറ്റ പാക് അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ അപ്പുറം ഒരു പാക്‌ വീമാനം തകര്‍ന്നു.ഈ കാര്യം പാകിസ്ഥാന്‍ സ്ഥിരീകരിച്ചില്ല എങ്കിലും സേന വൃത്തം ഉപയോഗിച്ച് ഇന്ത്യ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തു.ഒരു പാക് വീമനതിനു വെടിയെല്‍ക്കുന്നതും അതില്‍ നിന്ന് പൈലറ്റ്‌ പാരച്യൂട്ട് വെച്ച് രക്ഷപ്പെടുന്നത് ഇന്ത്യന്‍ മണ്ണില്‍ നിന്ന് തന്നെ സൈനികര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

ഇന്ത്യയുടെ വീരപുത്രൻ പാക് പിടിയിലാകുന്നത് സേനാതാവളങ്ങൾ തകർക്കാൻ എത്തിയ ശത്രുവിമാനങ്ങളെ ചെറുത്ത് തുരത്തുന്നതിനിടെ; ശത്രുക്കളുടെ പിടിയിലായത് ഇന്ത്യൻ സൈനിക താവളങ്ങൾ രക്ഷിക്കാൻ പാക് വിമാനങ്ങൾക്ക് നേരെ വെടിയുതിർത്ത് ചീറിയെത്തിയ ഇന്ത്യൻ മിഗിന്റെ പൈലറ്റ്; മുഖത്ത് മുറിവേറ്റ നിലയിൽ പിടിയിലായിട്ടും പാക് ഓഫീസർമാരുടെ ചോദ്യങ്ങൾക്ക് സധൈര്യം ഉത്തരം നൽകി അഭിനന്ദൻ; ഇന്ത്യൻ രഹസ്യങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി തരില്ലെന്ന് ഉറച്ച പ്രതികരണവുമായി ധീരനായ വിങ് കമാൻഡർ

Leave a Reply

Your email address will not be published.