അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു .അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.ശോപ്പിയാനിലെ മേമാന്ടരില്‍ ആണ് ഇന്ത്യന്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്.
ബാലകൊട്ടിലെ ഇന്ത്യന്‍ വ്യോമ ആക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍ മിസൈല്‍ മോട്ടര്‍ ആക്രമണം ഇപ്പോഴും നടത്തുകയാണ്.ആക്രമണത്തില്‍ അഞ്ചു ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക് പറ്റിയിരുന്നു.നിസാര പരിക്കുകളാണ് ഇന്ത്യന്‍ സൈന്യത്തിന് പറ്റിയത് എന്നാണ് പ്രാഥമിക വിവരം.
പാകിസ്ഥാന്റെ സൈനിക പോസ്റ്റിനു നേരെ ഇന്ത്യയും ശക്തമായി തന്നെ തിരിച്ചടിക്കുകയാണ്.ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്ക് പറ്റിയതായി വിവരം ഉണ്ട്.51 ഗ്രാമത്തെ ലക്ഷ്യം ഇട്ടാണ് പാകിസ്ഥാന്‍ തന്റെ ആക്രമണം.
അതെ സമയം ശോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഉള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു.ശോപ്പിയനില്‍ ഉള്ള ഒരു വീട് വളഞ്ഞു സൈന്യം ഭീകരര്‍ക്ക് നേരെ ഏറ്റുമുട്ടല്‍ നടത്തി കൊണ്ടിരിക്കുകയാണ്.പുലര്‍ച്ചെ രണ്ടു മണിക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു.നിയന്ത്രണ രേഖയിലെ സ്ഥിതി ഗതികള്‍ യുദ്ധ സമാനമാണ്.എന്തിനും തയ്യാര്‍ ആയി കരസേനയും നാവിക സേനയും നില ഉറപ്പിച്ചിട്ടുണ്ട്.