130 കോടി ഇന്ത്യക്കാരെയും അഭിമാന പുല്കിതര്‍ ആക്കി കൊണ്ട് ഇന്ത്യന്‍ വ്യോമ സേന അതിര്‍ത്തി ലഘിച്ച് 50 കിലോമീറ്റര്‍ ദൂരം വരെ പാകിസ്ഥാന്‍ മണ്ണില്‍ കയറിയാണ് ഭീകര ക്യാബുകള്‍ ഇടിച്ചു തകര്‍ത്തത്.1000 കിലോ ബോംബുമായി ഇന്ത്യയുടെ 12 മിറാഷ് വീമാനം പാകിസ്ഥാന്‍ ആകാശത്ത് ചെന്നപ്പോള്‍ അവര്‍ അറിഞ്ഞു പോലുമില്ല.
ശക്തമായ ഇന്ത്യന്‍ തിരിച്ചടി; തകര്‍ത്തത് 4 ജെയ്‌ഷെ ക്യാമ്പുകള്‍; മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചത് കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി; അതിര്‍ത്തി കടന്നത് 12 മിറാഷ് യുദ്ധ വിമാനങ്ങള്‍ ;ആക്രമിച്ചത് 50 കിലോ മീറ്റര്‍ കടന്ന് കയറി
ഏറ്റവും ശ്രദ്ധേയമായ കാര്യം ഒരു നിരപരാധിയുടെയും ഒരു സാധാരണക്കാരന്റെയും ജീവന്‍ എടുക്കാതെ ഇന്ത്യയുടെ ശത്രു പാകിസ്ഥാന്‍ അല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാകിസ്ഥാന്‍ ഊട്ടി വളര്‍ത്തുന്ന ജയ്ഷെ മുഹമ്മദിന്റെ ചങ്ക് തകര്‍ത്തു എന്നതാണ്.
