ഒരവസരം കൂടി തരു അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്ന് ഇമ്രാന്‍ ഖാന്‍ .പുല്‍ വാമയില്‍ നടന്ന ആക്രമണത്തോടെ യുദ്ധ ഭീതിയില്‍ ആണ് പാക്കിസ്ഥാന്‍.അന്താരാഷ്ട്ര തലത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു.ഇതോടെ പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ തന്ത്രങ്ങള്‍ മാറ്റി പിടിക്കുകയാണ്.സമാധാനത്തിനു ഒരു അവസരം കൂടി നല്‍കാനാണ് ഇമ്രാന്‍ ഖാന്റെ അഭ്യര്‍ത്ഥന.പുല്‍ വാമയില്‍ നടന്ന ഭീകര ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനിലെ ഭീകര പ്രസ്ഥാനങ്ങളുടെ പങ്കു തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ നല്‍കിയാല്‍ അതി വേഗം നടപടി ഉണ്ടാകും എന്നാണു ഇമ്രാന്‍ ഖാന്‍ പറയുന്നത്.
ഭീകരതയുടെ പ്രഭല കേന്ദ്രം തകര്‍ക്കും എന്നാ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ വാക്കുകള്‍ ലോക രാജ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
സേനാ വിന്യാസം കണ്ട് ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; അഫ്ഗാനും ഇറാനും തള്ളി പറഞ്ഞതോടെ പേടി ഇരട്ടിച്ചു; യുഎന്നും അമേരിക്കയും ഉറച്ച നിലപാട് എടുത്തതും യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് തിരിച്ചറിവ്; അണുബോംബുണ്ടെങ്കിലും കാര്യമില്ലെന്ന് മുഷറഫും വിശദീകരിച്ചതോടെ പാക് പ്രധാനമന്ത്രിക്ക് മുട്ടിടി; സമാധാനത്തിന് ഒരു അവസരം കൂടി ഇന്ത്യയോട് യാചിച്ച് ഇമ്രാൻ ഖാൻ; തെളിവ് നൽകിയാൽ നടപടിയെന്ന പതിവ് പല്ലവിയുമായി അനുരജ്ഞനം; ഇനി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും; പുൽവാമയിൽ കാശ്മീർ തിളയ്ക്കുമ്പോൾ