ട്വിറ്ററുമായി ബിജെപിയും കേന്ദ്രസര്‍ക്കാരും കൊമ്പുകോര്‍ത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുടരുന്നവരുടെ (ഫോളോവര്‍മാര്‍) എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുള്‍ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ നടപടി സ്വീകരിച്ചതോടെയാണ് ഇത് സംഭവിച്ചത്.
ലോക വ്യാപകമായി കഴിഞ്ഞ ജൂലൈ മാസം ട്വിറ്റര്‍ നടത്തിയ വ്യാജ അക്കൊണ്ട് വേട്ടയില്‍ മോഡിക്ക് മൂന്നു ലക്ഷം ഫോളോവേഴ്സ് നഷ്ടം ആയി.തുടര്‍ന്ന് നവംബര്‍ മാസം ഇന്ത്യയില്‍ സമാന നടപടി സ്വീകരിച്ചപ്പോള്‍ ഒരു ലക്ഷത്തിനു അടുത്ത് അക്കൊണ്ട് ഇല്ലാതെ ആക്കി.
തീവ്ര വലതു പക്ഷ ബി ജെ പി അക്കൊണ്ടുകളെ ട്വിറ്റര്‍ നിയന്ത്രിക്കുന്നു എന്ന ആരോപണവും പരാതിയുമാണ് സംഘ പരിവാര്‍ മാസങ്ങള്‍ ആയി ഉയര്‍ത്തുന്നത്.ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ സി ഇ ഒയോട് നേരിട്ട് ഹാജരാവാന്‍ ബി ജെ പി അംഗം അനുരാക് താകൂര്‍ അധ്യക്ഷന്‍ ആയ വിവര സാങ്കേതിക വിദ്യ പാര്‍ലിമെന്റാരി സമിതി ആവശ്യപ്പെട്ടത്.ഡല്‍ഹിയിലെ ഇന്ദ്ര പ്രസ്ഥ ഇന്‍സ്റ്റ്റ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാണ് ഇത് സബധിച്ചു കൊണ്ട് പഠനം നടത്തിയത്.