തെക്ക് കിഴക്കന്‍ ഇറാനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് ഇറാന്‍. 27 സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമായ ആക്രമണത്തിനു പിന്നിലെ ഭീകരരെ പാകിസ്താന്‍ പിന്തുണക്കുകയാണെന്നും ഇറാന്‍ ആരോപിച്ചു.‘പാകിസ്താന്‍ സര്‍ക്കാര്‍ ഈ ഭീകര ഗ്രൂപ്പുകള്‍ക്ക് വില നല്‍കേണ്ടിവരും.
യാതൊരു സംശയവുമില്ല വളരെ വലിയ വിലയാകും പാക് സര്‍ക്കാര്‍ നല്‍കേണ്ടി വരിക’ ഇറാന്‍ മേജര്‍ ജനറല്‍ മൊഹമ്മദ് അലി ജഫാരി പറഞ്ഞു. ഇറാന്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് നില്‍ക്കുകയില്ലെന്നും ചാവേറാക്രമണത്തിന് നേരിട്ടുള്ള മറുപടി നല്‍കുമെന്നും ജഫാരി ഇസ്ഫാഹാന്‍ നഗരത്തില്‍ നടന്ന അനുശോചനത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
പാകിസ്താനെ പേരെടുത്ത് പറഞ്ഞായിരുന്നു ജഫാരിയുടെ വിമര്‍ശനങ്ങള്‍.
പാക് ആര്‍മിയെയും ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗത്തെയും കുറ്റപ്പെടുത്തിയ മേജര്‍ ജനറല്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ താവളമൊരുക്കുകയാണെന്നും അവരോട് നിശബ്ദത തുടരുകയാണെന്നും ആരോപിച്ചു.പാകിസ്ഥാനോടു ചേര്‍ന്നു കിടക്കുന്ന ദക്ഷിണ പ്രവിശ്യയായ സിസ്റ്റന്‍ ബലൂചിസ്ഥാനില്‍ ബുധനാഴ്ചയാണ് ഇറാന്‍ സൈനികരുടെ ബസിനു നേര്‍ക്കു ബോംബാക്രമണം ഉണ്ടായത്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.