March 29, 2023

ഒടുവില്‍ അമേരിക്കക്കും തിരിച്ചറിവ് പാകിസ്ഥാന്‍ ഭീകര താവളം തന്നെ

ഒടുവില്‍ അമേരിക്കക്കും തിരിച്ചറിവ് പാകിസ്ഥാന്‍ ഭീകര താവളം തന്നെ .പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളമാകരുത്. യുഎസ് വിദേശകാര്യ സെക്രട്ടറിയാണ് നിലപാട് വ്യക്തമാക്കിയത്. ജമ്മു കശ്മീരിലോ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം.

ഭീകര ആക്രമണത്തെ ഇസ്രായേലും അപലപിച്ചിരുന്നു.പുല്‍വാമയില്‍ ഭീകര ആക്രമണത്തിനു ഇന്ത്യക്ക് എല്ലാ സഹായവും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നല്‍കും എന്ന് വാഗ്ദാനം ചെയ്തു.എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ട്.സുരക്ഷാ സൈന്യവും ഇന്ത്യന്‍ ജനതയും ഭീകര ആക്രമണത്തില്‍ നിന്ന് കര കയറാന്‍ ഉള്ള ശ്രമങ്ങളില്‍ ആണ് ആക്രമണത്തില്‍ ഇര ആയ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു എന്നും ബെഞ്ചമിന്‍ ട്വിട്ടരില്‍ കുറിച്ചു.

ഇന്ത്യയിലെ ഇസ്രായേല്‍ അബാസിടര്‍ റോള്‍ മാല്കൊയും ഇന്ത്യക്ക് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.ഈ വിഷമ മണിക്കൂറില്‍ ഇന്ത്യക്ക് ഒപ്പം ഞങ്ങള്‍ നില്‍ക്കുന്നു.സീ ആര്‍പി എഫിനെയും ആക്രമണത്തില്‍ വീരമിര്ത്യ വഹിച്ച ജവാന്മാരെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published.