November 27, 2022

കാശ്മീരിൽ നമ്മുടെ ജവാന്മാർ മരിച്ചപ്പോൾ ആഘോഷിച്ച ചെറ്റക്കു പണി കൊടുത്തു

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച്‌ സിആര്‍പിഎഫ്. ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാര്‍ക്ക് സല്യൂട്ട്, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സഹോദരന്‍മാരുടെ കുടുംബത്തിനൊപ്പം ദുഖത്തില്‍ പങ്ക് ചേരുന്നു. ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യും-സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
അതെ സമയം പുല്‍വാമ ആക്രമണത്തെ ആഘോഷിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിക്ക് എതിരെ കേസ് എടുത്തു.

കാശ്മീര്‍ സ്വദേശി ആയ ബസിമി ഹിലാലിനു എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.ഇയാളെ സസ്പെന്ഡ് ചെയ്തതായി സര്‍വ്വകലാശാല അറിയിച്ചു.
153 a വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്‌.ഇയാളെ കോളേജില്‍ കയറുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.ബി എസ് സി കണക്ക് വിദ്യാര്‍ഥിയാണ് ബാസിമി ഹിലാല്‍.ബാസിമിന്റെ പ്രവര്‍ത്തിയെ ഒരു കാരണവശാലും അന്ഗീകരിക്കാന്‍ ആവില്ല എന്ന് എ എം യുപി ഇര്സാട വ്യക്തമാക്കി.

Leave a Reply

Your email address will not be published.