ഇത് ദൈവം നല്‍കിയ ശിക്ഷ കാമുകന് വേണ്ടി ഭര്‍ത്താവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സോഫിയ ജയിലില്‍ മനോനില തെറ്റിയ അവസ്ഥയില്‍ .കാമുകനുമായി ചേര്‍ന്ന് ആരും അറിയാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയ വിഷാദ രോഗത്തിന് അടിമ ആയി.പലപ്പോഴും അസാധാരണ രീതിയില്‍ പെരുമാറുന്ന സോഫിയ ഇപ്പോള്‍ ജയിലിലെ മനോരോഗ വിധക്ത ചികിസയില്‍ ആണ്.
സെല്ലില്‍ ഇരുന്നു കരയുകയും പിച്ചും പെഴയും പറയുകയും ചെയ്യുന്ന സോഫിയ അവസാനം വിഷാദ രോഗത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവരെ അടുത്തിടെ സന്ദര്‍ശിച്ച ജീവ കാരുണ്യ പ്രവര്‍ത്തകന്‍ പറയുന്നു.
എന്നാല്‍ അരുണിന്റെ അവസ്ഥയെ കുറിച്ച് കാര്യമായ അറിവ് ഇല്ല.
2015 ഒക്ടോബര്‍ 14 നു രാവിലെ ആയിരുന്നു പുനലൂര്‍ സ്വദേശിയും യു എ ഇ എക്സ്ചെന്ജ് ജീവനക്കാരന്‍ ആയ സാം എബ്രഹാമിനെ മെല്‍ബണില്‍ എപ്പിങ്ങില്‍ ഉള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതം മൂലം ഉള്ള മരണം എന്നാണ് എല്ലാവരും കരുതിയത്.
ഭാര്യ സോഫിയക്കും ആറു വയസ് ഉള്ള മകന് ഒപ്പം ഉറങ്ങി കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുക ആയിരുന്നു എന്നാണ് ആദ്യം സോഫിയ പോലീസില്‍ അറിയിച്ചത്.ഹൃദയാഘാതം മൂലം ഉള്ള മരണം എന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്ന് പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.