ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറു തോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .2395 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് .ഇത് 2399 തില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും .ഈ സമയത്തോട് അനുബന്ധിച്ച് തന്നെ ഷട്ടറുകള്‍ തുറക്കും എന്നാണ് പറയുന്നത് .എന്തായാലും ജാഗ്രത പ്രവര്‍ത്തനം സര്‍ക്കാര്‍ പ്രവര്‍ത്തനം ഊര്‍ജിതം ആക്കിയിട്ടുണ്ട് .
ഈ ഘട്ടത്തില്‍ പറയാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇടുക്കികാര്‍ക്ക് മാത്രമല്ല എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കും ഇതിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് .അല്ലെങ്കില്‍ എറണാകുളം ജില്ലയില്‍ പറയാന്‍ പോകുന്ന പ്രദേശത്ത് ഉള്ള ആളുകളും ജാഗ്രത കൈ കൊള്ളെണ്ടത് അത്യാവശ്യമായ കാര്യമാണ് .90 കിലോമീറ്റര്‍ ദൂരമാണു ഈ പുഴ ഒഴുകുന്നത് .ഈ പുഴയുടെ ഇരു കരകളില്‍ ഉള്ള ആളുകള്‍ ഈ പ്രദേശം മുങ്ങിയാല്‍ വീട് നഷ്ടമാകും എന്ന് ഉറപ്പ് ഉള്ളവര്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം .
പ്രധാനമായും മൂന്ന് മേഖല ആയി ഇതിനെ തിരിക്കാം .ഡാമിലെ താഴെ ഉള്ളവര്‍ ,ഡാമിന്റെ ചുറ്റ് വട്ടത് ഉള്ളവര്‍ .രണ്ടാമതായി പെരിയാരിനോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍ .മൂന്നാമതായി ഇത് എത്തി ചേരുന്ന ആലുവ കൊച്ചി എന്നിവിടങ്ങളിലെ ആളുകള്‍ .
ചെറു തോണിയില്‍ നിന്നും 90 കിലോമീറ്റര്‍ പിന്നിട്ടു ജനവാസ മേഖലയും വന മേഖലയും താണ്ടിയാണ് ഈ വെള്ളം ആലുവയില്‍ എത്തുക .ചെറു തോണി അണക്കെട്ടിനു അഞ്ചു ഷട്ടറുകള്‍ ഉണ്ട് .ഇതിലെ രണ്ടെണ്ണം തുറന്നു വിടാനാണ് ഇപ്പോള്‍ പദ്ധതി ഇട്ടിട്ടുള്ളത് .തുറന്നാല്‍ വെള്ളം സ്പില്‍ വേയിലൂടെ ഒഴുകി ചെറു തോണി പിന്നിട്ടു തടിയന്പാട് വഴി ലോവര്‍ പെരിയാറില്‍ എത്തും.