ഏറെ വിവാദം ഉണ്ടാകാന്‍ കാരണം ആയ ഒന്ന് ആയിരുന്നു പ്രായ ഭേദമെന്യ എല്ലാ സ്ത്രീകള്‍ക്കും ശബരി മലയില്‍ കയറാന്‍ സുപ്രിം കോടതി ഉത്തരവ് ഇട്ടതു.അത് കാരണമായി പല തരത്തില്‍ പ്രശ്നം ഉണ്ടായി.ഇനി ഭാര്യയേ വേണ്ടെന്നും ഒത്ത് പോകാൻ ആകില്ലെന്നും കൃഷ്ണനുണ്ണി പറഞ്ഞു.
ശരിക്കും കനകയേ ഇപ്പോൾ ആർക്കും രക്ഷിക്കാനാവുന്നില്ല. ശിക്ഷകൾ കൊടുക്കുന്നത് സാക്ഷാൽ അയ്യപ്പൻ എങ്കിൽ രക്ഷിക്കാൻ ആർക്ക് സാധിക്കും എന്നാണ് കൂടുതല്‍ ആയും ഉയരുന്ന ചോദ്യങ്ങള്‍.ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായശേഷം ഒരുമാസത്തോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞ ഭാര്യയെ ഇനി വേണ്ടെന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നത്.
വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തി.ഇതിനിടെ ഭർത്താവിന്റെ വീട്ടിൽ കോടതി വിധിയുമായി പോലീസ് കാവലിൽ കയറിയ കനക ദുർഗക്ക് അവിടെയും സമാധാനം ലഭിച്ചില്ല. കനക ചെന്നപ്പോൾ ഭർത്താവും മക്കളും സ്ഥലം വിട്ടു.
അത് മാത്രം അല്ല സ്വന്തം മകളെ പോലും കനകക്ക് കാണാന്‍ കഴിയുന്നില്ല.എന്നാൽ അത് മൂലം വരുന്ന ദുരന്തങ്ങളിൽ നിന്നും ഈ സ്ത്രീയേ സഹായിക്കാൻ നവോഥാന വാദികൾ ആരും ഇല്ല. മാത്രമല്ല വനിതാ മതിൽ കെട്ടിയ 30 ലക്ഷം പേരിൽ ഒരാൾ പോലും കനക്ക് കട്ട സപോർട്ടും ജീവിത സഹായവും നല്കാൻ ഇല്ല.പരിധിവിട്ട സഹായം വേണ്ടാ എന്നും അവരെ അവരുടെ വഴിക്ക് വിടുക എന്നതുമാണ് സർക്കാർ ഏജൻസികളുടെ നിലപാടും കിട്ടിയ നിർദ്ദേശവും.