അങ്ങനെ ഒന്നും വെറുതെ വിടില്ല ഞങ്ങള്‍ നവ ദബ്ബതികളെ പൊങ്കാല ഇട്ട വാട്സപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍ .നവ ദബ്ബതികളെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്ന കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.വിവിധ വാട്സപ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ആയ അഞ്ചു പേരെയാണ് ശ്രീകണ്ടാപുരം പോലീസ് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ ആയ അനൂപ് ജോസഫിന്റെയും ജൂബി ജോസഫിന്റെയും വിവാഹ ചിത്രമാണ് വിവിധ ഗ്രൂപുകളില്‍ പ്രചരിപ്പിച്ചത്.വധുവിനു വരനെക്കാള്‍ പ്രായ കൂടുതല്‍ ആണെന്നും സ്ത്രീധനം മോഹിച്ചാണ് ഇവര്‍ വിവാഹം ചെയ്തത് എന്നുമായിരുന്നു ഇവരുടെ പ്രചരണം.
വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് തങ്ങള്‍ക്ക് എതിരെ വ്യാപക പ്രചാരണം ആണ് നടത്തിയത് എന്നും ജൂബി നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ടവരെ എല്ലാം പിടികൂടാന്‍ ഉള്ള അന്വേഷണത്തില്‍ ആണെന്നും പോലീസ് അറിയിച്ചു.സാധാചാര വാദികളുടെ സൈബര്‍ ആക്രമത്തിന് ഇര ആയതാണ് കണ്ണൂരില്‍ ഉള്ള ഈ നവ ദബ്ബതികള്‍.വധുവും വരനും തമ്മില്‍ ഉള്ള ചിത്രം ചൂണ്ടിയാണ് പ്രായ വിത്യസതിന്റെ പേരില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ന്നത്.