June 4, 2023

വിവാഹം കഴിഞ്ഞു ഗള്‍ഫിലേക്ക് എന്നും പറഞ്ഞു പോയത് ആദ്യ ഭാര്യയുടെ അടുത്തേക്ക്

വിവാഹം കഴിഞ്ഞു ഗള്‍ഫിലേക്ക് എന്നും പറഞ്ഞു പോയത് ആദ്യ ഭാര്യയുടെ അടുത്തേക്ക് .ഭാര്യയും കുഞ്ഞും ഉണ്ടെന്ന കാര്യം മറച്ചുവെച്ച് വിവാഹ ആലോചനയുമായി എത്തി വിദേശത്ത് രണ്ട് ലക്ഷ രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തി കല്യാണ ശേഷം ഗള്‍ഫിലേക്ക് പോകുന്നെന്ന് പറഞ്ഞ് പോയതുകൊച്ചിയിലുള്ള ആദ്യ ഭാര്യയുടെ അടുക്കലേക്ക്.

സ്ത്രീധനമായി നല്‍കിയ 130 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തു; പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ ഒത്തുതീര്‍ക്കാനും ശ്രമം കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരേ വിവാഹ തട്ടിപ്പ് പരാതിയുമായി യുവതി.
തിരുവനന്തപുരം സ്വദേശി ആയ കോണ്ഗ്രസ് നേതാവ് കര്‍ഷക കോണ്ഗ്രസ് മുന്‍ ജില്ല പ്രസിഡന്‍റ് കെ എസ് അനിലിന്‍റെ മകന്‍ അമലിനു എതിരെ ആണ് നെയ്യാറ്റിന്‍കര സ്വദേശിനി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ഒരിക്കല്‍ വിവാഹം ചെയ്ത കാര്യം മറച്ചു വെച്ച് തന്നെ വിവാഹം ചെയ്തു വഞ്ചിച്ചു എന്നാണ് യുവതി പറയുന്നത്.

പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് യുവതി ഇപ്പോള്‍ ആരോപിക്കുന്നത്.ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചു വെച്ച് 130 സ്വര്‍ണ്ണ ആഭരണവും പണവും തട്ടിയെടുത്തു.കോണ്ഗ്രസ് നേതാവിന്റെ മകന്‍ ആണെന്നും വിദേശത്ത് ഉയര്‍ന്ന ശബ്ബളതോടെ ജോലി ഉണ്ട് എന്നും പറഞ്ഞാണ് വിവാഹം നടത്തിയത്.

Leave a Reply

Your email address will not be published.