June 4, 2023

സൈബര്‍ ആക്രമണത്തിന് ഇരയായ കണ്ണൂരിലെ നവ ദമ്പതികൾ അനൂപും ജൂബിയുംആശുപത്രിയില്‍

സൈബര്‍ ആക്രമണത്തിന് ഇരയായ കണ്ണൂരിലെ നവ ദമ്പതികൾ അനൂപും ജൂബിയുംആശുപത്രിയില്‍.വിവാഹ ചിത്രം ഉപയോഗിച്ച് വധുവിനു പ്രായ കൂടുതല്‍ ആണെന്ന് പറഞ്ഞ് സൈബര്‍ ഗുണ്ടകള്‍ രൂക്ഷമായി ആക്രമിച്ച നവ ദബ്ബതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണം ആയി ഉണ്ടായ മാനസിക സമ്മര്‍ദം മൂലമാണ് അനൂപിനെയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടാതെ കുടുംബത്തില്‍ ഉള്ള എല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് നിയമ നടപടിയുമായി മുന്നോട് പോകുമെന്നും അനൂപിന്റെ അച്ഛന്‍ പറഞ്ഞു.സദാചാര വാദികളുടെ സൈബര്‍ അക്രമത്തിനു ഇര ആയതാണ് കണ്ണൂരിലെ ഈ നവ ദബ്ബതികള്‍.വധുവും വരനും തമ്മില്‍ ഉള്ള പ്രായ വിത്യസത്തെ ചൂണ്ടിയാണ് പലരും പരിഹസിച്ചു ആക്രമിച്ചത്.

വരന്‍ ആയ അനൂപിന്റെ വിവാഹം നടന്ന തിങ്കളാഴ്ച പാല കാറ്ററിങ്ങിന്റെ പേരില്‍ നല്‍കിയ വിവാഹ പരസ്യം അതെ പടി പ്രദര്‍ശിപ്പിച്ചു ആയിരുന്നു ആദ്യം സദാചാര ഗുണ്ടകള്‍ ഫെയ്സ്ബുക്കില്‍ പരിഹാസവുമായി ഇറങ്ങിയത്.എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വേട്ടയാടിയവരെ വെറുതെ വിടാന്‍ ഒരുക്കം അല്ല എന്ന് തുറന്നടിചിരിക്കുകയാണ് അനൂപും കുടുംബവും.

Leave a Reply

Your email address will not be published.