ചാലക്കുടിയെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച മാല മോഷ്ടാവ് അമൽ പിടിയിൽ.ഒടുവില്‍ ചാലക്കുടിയെ വിറപ്പിച്ച മാല മോഷ്ട്ടവ് പിടിയില്‍.20 തില്‍ അധികം മാല പൊട്ടിക്കല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടി കൂടിയത്.ഇരകള്‍ ആയ സ്ത്രീകളുടെ മൊഴി പ്രകാരം ഹെല്‍മെറ്റ് ധരിച്ചു ബൈക്കില്‍ വരുന്ന യുവാവിനെ തേടിയുള്ള പോലീസ് യാത്രയാണ് കുറ്റിച്ചിറ സ്വദേശി അമലില്‍ അവസാനിച്ചത്.
ചാലക്കുടി ഡി വൈ എസ് പി സന്തോഷും സംഘവും മൂന്നര മാസത്തോളം ആയിരുന്നു മോഷ്ട്ടാവിനെ തേടി അലഞ്ഞത്.ഇതിനു ഇടയിലും മോഷണം തുടര്‍ന്ന് കൊണ്ടിരിന്നു.പരാതി ലഭിച്ച പ്രദേശത്തെ സി സി ട്ടിവി ദ്രിശ്യങ്ങള്‍ പരിശോധിച്ച് കൊണ്ടായിരുന്നു പോലീസ് നടപടി ആരംഭിച്ചത്.പുറകെ മാല പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍ ആയ മുന്‍ കുറ്റവാളികളെ അന്വേഷണം നടത്തി കണ്ടെത്തി.
ഇതിനിടെ മോഷ്ടടവിന്റെ ബൈക്ക് കടന്നു പോകുന്ന ദൃശ്യം കിട്ടി.പക്ഷെ നബ്ബര്‍ ലഭിച്ചില്ല.എക്സ്ട്ര ഫിട്ടിങ്ങ്സ് ഘടിപ്പിച്ച ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞു.ഇതോടെ എട്ടോളം ബൈക്കുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം മുന്നോട് കൊണ്ട് പോയി.ഇതിനിടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു പോയി.മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ചു.സംഭവം റിപ്പോര്‍ട്ട് ചെയ്ത സമയവും ശേഷവും ഈ പരിധിയില്‍ ഉണ്ടായിരുന്ന യുവാക്കളെ ആയിരുന്നു പ്രതീകം നിരീക്ഷിച്ചത്.ഇവര്‍ വിളിച്ച ഫോണ് കോളിന് പുറകെ പോയതോടെ അമല്‍ പല ഭാഗത്ത് ഉള്ള സ്വര്‍ണ്ണ കട സ്ഥാപനതെക്ക് നിരവധി തവണ വിളിച്ചതായി കണ്ടെത്തുക ആയിരുന്നു.